»   » ഞാന്‍ പ്രേമിച്ചത് കീര്‍ത്തി സുരേഷിനെയല്ല.. കാവ്യയെയാണ്; അന്‍സണ്‍ പോള്‍

ഞാന്‍ പ്രേമിച്ചത് കീര്‍ത്തി സുരേഷിനെയല്ല.. കാവ്യയെയാണ്; അന്‍സണ്‍ പോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് അന്‍സണ്‍ പോള്‍ എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. ചിത്രത്തിലെ വിജയ് ബാബു എന്ന കഥാപാത്രം അന്‍സണിന് കരിയര്‍ ബ്രേക്ക് നല്‍കി.

തമിഴിലെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങിയ റെമോയ്ക്ക് ശേഷം ഇപ്പോള്‍, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തില്‍ രണ്ടാമത്തെ നായകനായി എത്തുകയാണ് അന്‍സണ്‍. തമിഴ് - മലയാളം സിനിമകളില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് അന്‍സണ്‍ പറയുന്നത് എന്താണെന്ന് വായിക്കാം..

സിനിമയിലേക്കിള്ള എന്‍ട്രി

കെ ക്യു എന്ന ചിത്രത്തിലൂടെ 2013 ലാണ് ഞാന്‍ സിനിമാ ലോകത്ത് എത്തിയത്. ആര്യ ചെയ്യേണ്ട വേഷമായിരുന്നു അത്. ആര്യ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ചെയ്യാതെയായപ്പോള്‍ ആ വേഷം എനിക്ക് കിട്ടി. അങ്ങനെ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ വന്ന ഞാന്‍ നായകനായി.

സു സു സുധിയിലേക്ക്

കെ ക്യുവിന് ശേഷം നല്ല അവസരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയായിരുന്നു. ശരീരമൊക്കെ നന്നാക്കിയെടുക്കുമ്പോഴാണ് സു സു സുധിയിലെ വിജയ് ബാബു എന്ന കഥാപാത്രം കിട്ടിയത്. സത്യത്തില്‍ ആ അതിഥി വേഷം പൃഥ്വിരാജിന് വേണ്ടി വച്ചതായിരുന്നു.

ഊഴത്തിലേക്ക്

സു സു സുധി വാത്മീകം കണ്ടതിന് ശേഷം ജീത്തു ജോസഫ് സര്‍ രഞ്ജിത്ത് സാറിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. വിജയ് ബാബുവില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഊഴത്തില്‍ കിട്ടിയത്. എന്റെ പ്രായത്തിലുള്ള ഒരു കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞു.

തമിഴിലേക്ക്

റെമോ എന്ന ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ എനിക്കറിയില്ലായിരുന്നു ഇത്രയും വലിയ ബിഗ് ബജറ്റ് ചിത്രമാണെന്ന്. പി സി ശ്രീകുമാര്‍ സര്‍ ആണ് ഛായാഗ്രാഹണം എന്നറിഞ്ഞപ്പോള്‍ തന്നെ സന്തോഷമായി. അലൈപ്പായുതേ എന്ന ചിത്രമൊക്കെയാണ് എനിക്കൊപ്പം പ്രേമിക്കാന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍ കഴിയുന്നതിലും ഭാഗ്യമുണ്ടോ..

കീര്‍ത്തിയെ പ്രേമിച്ചിട്ടില്ല

(റെമോ എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിനെ പ്രേമിക്കുന്ന കഥാപാത്രമാണ് അന്‍സണിന്) ഞാന്‍ പ്രേമിച്ചത് കീര്‍ത്തിയെ അല്ല. കീര്‍ത്തി അവതരിപ്പിച്ച കാവ്യ എന്ന കഥാപാത്രത്തെയാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് കീര്‍ത്തിയുടെ ഫോട്ടോയൊക്കെ വച്ച് ഒരു ആല്‍ബമുണ്ടാക്കി കാവ്യയെ പ്രേമിച്ച് റിഹേഴ്‌സല്‍ ചെയ്തിരുന്നു.

വില്ലന്‍ വേഷം ചെയ്യുമ്പോള്‍

വില്ലനാണോ നായകനാണോ എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഒരു സിനിമയില്‍ നായകനായാലും കോമഡി നടനായാലും വില്ലനായാലും എന്നെ സംബന്ധിച്ച് ഞാനാണ് നായകന്‍. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യമില്ല- അന്‍സണ്‍ പറഞ്ഞു.

English summary
I didn't love Keerthy says Anson Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam