»   » ഇനിയെങ്കിലും എന്നെ വെറുതേ വിട്ടേക്ക്.. അപേക്ഷയാണ്..; വ്യാജ വീഡിയോയ്‌ക്കെതിരെ ജ്യോതി കൃഷ്ണ

ഇനിയെങ്കിലും എന്നെ വെറുതേ വിട്ടേക്ക്.. അപേക്ഷയാണ്..; വ്യാജ വീഡിയോയ്‌ക്കെതിരെ ജ്യോതി കൃഷ്ണ

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി ജ്യോതി കൃഷ്ണ. പലപ്പോഴും ഇത്തരത്തില്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരായ നടി ഇത്തവണ ദിലീപ് വിഷയത്തില്‍ മോശമായി പ്രതകരിച്ചു എന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കന്നത്.

ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

എന്നാല്‍ താന്‍ അങ്ങനെ ഒന്നും ദിലീപിനെ കുറിച്ച് പറഞ്ഞിട്ടില്ല എന്ന് ജ്യോതി കൃഷ്ണ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ഇനിയെങ്കിലും എന്നെ വെറുതെ വിടണം എന്നും അപേക്ഷയാണ് എന്നും ജ്യോതി പറയുന്നു. ജ്യോതി കൃഷ്ണയുടെ വാക്കുകളിലൂടെ.

സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞു

ഇന്നലെ മുതല്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്‌നത്തിനെതിരെ ഞാന്‍ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബില്‍ വളരെ മോശമായി ഒരു വീഡിയോ വന്നിട്ടുണ്ട് എന്ന്.

തുടക്കത്തില്‍ പറഞ്ഞിരുന്നു

ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ ഞാന്‍ നന്നായി പ്രതികരിച്ചിരുന്നു എന്നത് സത്യമാണ്.. എന്നാല്‍ അതിനു ശേഷം ഞാന്‍ ഒന്നും പ്രതികരിച്ചിട്ടില്ല എന്നും പറഞ്ഞിട്ടില്ല എന്നും ജ്യോതി വ്യക്തമാക്കുന്നു.

നടന്റെ കൂടെ

ഇപ്പോള്‍ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും ഒരു സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കല്‍പോലും അദ്ദേഹത്തെ കുറിച്ച് മോശമായി ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല- ജ്യോതി കൃഷ്ണ പറഞ്ഞു.

എന്നെ വെറുതേ വിടൂ..

വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാന്‍ ആയി യൂട്യൂബില്‍ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാന്‍ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബില്‍.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്...

ജ്യോതി എന്ന ഇര

പലപ്പോഴും സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായ നടിയാണ് ജ്യോതി കൃഷ്ണ. മോര്‍ഫ് ചെയ്ത നടിയുടെ വീഡിയോയും ഫോട്ടോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണവ് മോഹന്‍ലാലുമായുള്ള പ്രണയ ഗോസിപ്പും നവമാധ്യമങ്ങള്‍ ആഘോഷിച്ചതാണ്.

English summary
I didn't said anything about alleged actor says Jyothi Krishna

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam