»   » പ്രഭാസിന് മുന്നില്‍ തുണിയുരിഞ്ഞത് എങ്ങനെ; തമന്ന പറയുന്നു

പ്രഭാസിന് മുന്നില്‍ തുണിയുരിഞ്ഞത് എങ്ങനെ; തമന്ന പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികള്‍. ചിത്രത്തില്‍ അവന്തിക എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച തമന്നയും. എന്നാല്‍ ആ ആകാംക്ഷയ്‌ക്കൊപ്പം അല്പം ഭയവും ഉണ്ടെന്ന് തമന്ന പറയുന്നു.

ആ വാര്‍ത്തയും വ്യാജം; ദിലീപിനൊപ്പം മലയാളത്തിലേക്കില്ല എന്ന് തമന്ന

ബാഹുബലിയുടെ ആദ്യ ഭാഗത്ത് ഗ്ലാമര്‍ രംഗങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് തമന്ന. ചിത്രത്തിലെ ഒരു ഗാന രംഗത്ത് തമന്ന അര്‍ദ്ധനഗ്നയായി അഭിനയിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പ്രഭാസിന് മുന്നില്‍ അങ്ങനെ തുണിയുരിഞ്ഞിട്ടില്ല എന്നും അത് ക്യാമറ ടെക്‌നിക്കാണെന്നും തമന്ന പറഞ്ഞു.

പച്ചൈ തീ നീയെടാ... എന്ന പാട്ട്

പച്ചൈ തീ നീയെടാ എന്ന ഗാനരംഗത്തായിരുന്നു തമന്ന അര്‍ധനഗ്നയായി അഭിനയിക്കുന്നത്. അവന്തികയുടെ സമ്മതമില്ലാതെ അവളുടെ വസ്ത്രങ്ങള്‍ അഴിച്ച് ബാഹുബലി പീഡിപ്പിയ്ക്കുകയാണെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

അര്‍ധനഗ്നയായി അഭിനയിച്ചിട്ടില്ല

ആ രംഗത്ത് അര്‍ധനഗ്നയായി അഭിനയിച്ചിട്ടില്ല എന്ന് തമന്ന വ്യക്തമാക്കി. ആ രംഗവും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയിലെ പല ടെക്‌നിക്കുക്കളും ഉപയോഗിച്ചാണ് ആ രംഗം അത്ര ഭംഗിയാക്കിയത്- തമന്ന പറഞ്ഞു.

രണ്ടാം ഭാഗത്ത് ആക്ഷന്‍ രംഗങ്ങളുണ്ട്

ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ എന്റെ കഥാപാത്രത്തിന് ഡാന്‍സും പാട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ല. ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതിനായ കുതിര സവാരിയും വാള്‍പയറ്റുമൊക്കെ അഭ്യസിച്ചുപഠിച്ചു എന്ന് നടി പറയുന്നു.

ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു?

ബാഹുബലി റിലീസ് ചെയ്തതിന് ശേഷം പലരും ചോദിച്ചു, എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന്. അതെനിക്ക് പറയാന്‍ കഴിയില്ല. പറയാന്‍ പാടില്ല എന്നൊരു കരാറാണ് ഞാന്‍ ഈ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ഒപ്പിട്ടുകൊടുത്തിട്ടുള്ളത്. ഈ വലിയ ചോദ്യത്തിന് രണ്ടാ ഭാഗം ഉത്തരം നല്‍കും- തമന്ന പറഞ്ഞു.

English summary
I didn’t stand semi-nude in front of Prabhas for Baahubali: Tamanna

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam