twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൈപ്പ്കാസ്റ്റാകാന്‍ താത്പര്യമില്ല: അമല പോള്‍

    By Aswathi
    |

    അമലപോള്‍ എന്ന നടി നീലത്താമര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ടാണ്. എന്നാല്‍ അതാണ് സത്യം. മൈന അമലയുടെ തമിഴില്‍ മൂന്നാമത്തെ ചിത്രമാണ്. എന്നാല്‍ തിരിച്ചറിയപ്പെട്ടതും പ്രശംസിക്കപ്പെട്ടതും മൈനയിലൂടെ. പിന്നീട് ലഭിച്ച കഥാപാത്രങ്ങളും ഏറെകുറെ ഒന്നുപോലപള്ളതായിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലം. ഇപ്പോള്‍ അതില്‍ നിന്നും മാറിയിരിക്കുകയാണ് അമല.

    ടൈപ്പ്കാസ്റ്റാകാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് ഈ മാറ്റത്തെ കുറിച്ച് അമല പറയുന്നത്. ഒരേതരം വേഷങ്ങള്‍ മാത്രം ചെയ്യുന്നതിനോട് താത്പര്യമില്ല. അതുകൊണ്ട് പ്രയോജനവുമില്ല. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഗ്ലാമറും അതിന്റെ വഴിയേ വരുമെന്ന് അമല പറയുന്നു. ഇപ്പോഴുള്ള തന്റെ ട്രാക്ക് ശരിയായ ദിശയിലാണെന്ന പൂര്‍ണബോധ്യം തനിക്കുണ്ട്. ചരിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഇനി അമലയുടെ ആഗ്രഹം.

    Amala Paul

    മൈനയ്ക്ക് ശേഷം ദൈവത്തിരുമകള്‍, കാതലില്‍ സൊതപ്പുവത് എപ്പടി, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അമല വ്യത്യസ്തവേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. തമിഴില്‍ ഇക്കഴിഞ്ഞ വര്‍ഷം ചെയ്ത തുപ്പാക്കിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇളയദളപതിയായിരുന്നു നായകന്‍. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ഒരു ഇന്ത്യന്‍ പ്രണയകഥയാണ് അമലയുടേതായി ഒടുവില്‍ റിലീസായത്.

    ഫഹദ് ഫാസിലുമായുള്ള കെമിസ്ട്രി തനിക്ക് നല്ലരീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ആരോഗ്യകരമായ മത്സരമായിരുന്നു ഞാനും ഫഹദും തമ്മില്‍. കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് വിശ്വാസം -അമലപറഞ്ഞു

    English summary
    I got a lot of village belle roles, but I didn't want to get typecast says Amala Paul.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X