»   » ഞാന്‍ വിവാഹ മോചനം നേടിയിട്ടില്ല, ഞങ്ങള്‍ ഒന്നായേക്കാം; സൃന്ദ

ഞാന്‍ വിവാഹ മോചനം നേടിയിട്ടില്ല, ഞങ്ങള്‍ ഒന്നായേക്കാം; സൃന്ദ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ വിവഹ മോചനം നേടിയ നടിമാരുടെ കൂട്ടത്തിലായിരുന്നു സൃന്ദയുടെയും പേര്. സൃന്ദ അഷബ് എന്ന പേരില്‍ നിന്ന് ഭര്‍ത്താവ് അഷബിന്റെ പേര് വെട്ടി, മകന്‍ അര്‍ഹാന്റെ പേര് ചേര്‍ത്തതോടെയാണ് സൃന്ദ വിവാഹ മോചനം നേടി എന്ന വാര്‍ത്ത ശക്തമായത്.

എന്‍റെ തോന്ന്യാസമായിരുന്നു എന്‍റെ വിവാഹം, ആ ദുരന്ത വിവാഹത്തെ കുറിച്ച് സൃന്ദ പറയുന്നു

എന്നാല്‍ താന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയിട്ടില്ല എന്നും മകന് വേണ്ടി ഒന്നായേക്കാമെന്നും സൃന്ദ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ളൂ എന്ന് നടി പറഞ്ഞു

ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ല

താനും ഭര്‍ത്താവും നിയപരമായി വേര്‍പിരിഞ്ഞിട്ടില്ല എന്ന് സൃന്ദ വ്യക്തമാക്കി. ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുന്നു എന്നേയുള്ളൂ.. വേര്‍ പിരിഞ്ഞിട്ടില്ല.

അഭിപ്രായ വ്യത്യാസങ്ങളുണ്ട്

ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വേര്‍പിരിഞ്ഞാണ് താമസിക്കുന്നതും. പക്ഷെ അത് ഏതൊരു ദാമ്പത്യ ജീവിതത്തിലെയും എന്ന പോലെ ക്രമേണ മാറിയേക്കും എന്നാണ് സൃന്ദ പറയുന്നത്.

മകന്റെ സന്തോമാണ് പ്രധാനം, ഓന്നായേക്കും

മകന്റെ സന്തോഷമാണ് പ്രധാനം എന്നും ചിലപ്പോള്‍ ഒന്നായേക്കും എന്നും നടി പറയുന്നു. ദാമ്പത്യത്തില്‍ ഇണക്കവും പിണക്കവും സ്വാഭാവികമാണെന്നും സെലിബ്രിറ്റികളായതുകൊണ്ടാണ് തങ്ങളുടെ ദാമ്പത്യ രഹസ്യം എല്ലാവരും അറിയുന്നത് എന്നും സൃന്ദ പറഞ്ഞു.

സിനിമകളുമായി തിരക്കിലാണ്

അടൂര്‍ സംവിധാനം ചെയ്ത പിന്നയും എന്ന ചിത്രമാണ് സൃന്ദയുടേതായി ഒടുവില്‍ റിലീസായത്. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൃന്ദ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയാണ്.

English summary
I didnt split from my husband says Srinda

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam