»   » നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയിക്കും: വിദ്യ ഉണ്ണി

നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയിക്കും: വിദ്യ ഉണ്ണി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായികനടിയുടെ അനുജത്തി എന്ന പേരോടെയാണ് വിദ്യ ഉണ്ണി സിനിമയിലെത്തിയത്. ആദ്യ ചിത്രമായ ഡോക്ടര്‍ ലവിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടങ്കിലും പിന്നീട് അഭിനയ രംഗത്ത് വിദ്യയെ ആരും കണ്ടില്ല. അതിനിടയില്‍ ത്രി ജി തേര്‍ഡ് ജനറേഷന്‍ എന്ന ചിത്രം അണിയറിയില്‍ റിലീസിനൊരുങ്ങുകയാണ്. അതോടെ ജോലി നേടിയ വിദ്യ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയിക്കുമെന്ന് നടി വ്യക്തമാക്കി.

എന്‍ജിനിയറിങിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദിവ്യയെ തേടി ഡോക്ടര്‍ ലവ് എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയിത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും കിട്ടി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയ വിദ്യ മലയാളികള്‍ക്ക് മുന്നിലെത്തി. എങ്കിലും ദിവ്യ ഉണ്ണിയുടെ അനുജത്തി എന്ന് തന്നെയാണ് വിദ്യ ഇപ്പോഴും അറിയപ്പെടുന്നത്. അതില്‍ അഭിമാനിക്കുന്നതായും താരം പറഞ്ഞു.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ഡോക്ടര്‍ ലവ് എന്ന ഒറ്റ ചിത്രം മാത്രമാണ് ഇതുവരെ റിലീസ് ചെയ്തത് എങ്കിലും നിരവധി സ്‌റ്റേജ് പ്രോഗ്രമിലൂടെയും ദിവ്യ ഉണ്ണിയുടെ അനുജത്തി എന്ന പേരോടെയും വിദ്യയെ മലയാളികള്‍ക്ക് പരിചിതമാണ്.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

എറണാകുളം ഭവന്‍സ് വിദ്യാമന്ദറിലാണ് പ്ലസ്ടു വരെ പഠിച്ചത്. കൊല്ലത്ത് അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് നിന്ന് പഠനം പൂര്‍ത്തിയാക്കി.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

കോഴ്‌സ് കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ഒരു ഗാര്‍ഡനെ പോലെയാണ് ചേച്ചി തനിക്കെന്നാണ് വിദ്യ പറയുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ദിവ്യ രണ്ട് ആണ്‍മക്കളുടെ അമ്മയാണ്. അവിടെ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും ഒന്നിച്ച് ഒരു വേദിയില്‍ നൃത്തമവതരിപ്പിക്കുന്നു.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ഏഷ്യനെറ്റിന്റെ പുരസ്‌കാര വേദിയില്‍ താന്‍ അഭിനയിച്ച സിനിമയിലെ പാട്ട് മനോഹരമായി പാടിയപ്പോള്‍ റിമി ടോമിയെ എടുത്ത് പൊക്കുന്ന ഷാറൂഖാ ഖാന്‍. വേദിയില്‍ അവര്‍ക്കൊപ്പം ദിവ്യയും വിദ്യയും

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ആദ്യ ചിത്രമായ ഡോക്ടര്‍ ലവിലൂടെ പുതുമുഖ നടിക്കുള്ള പുരസ്‌കാരം ലാലു അലക്‌സില്‍ നിന്ന് വാങ്ങുന്നു.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ദിവ്യ ഉണ്ണിയും ഭര്‍ത്താവും മകനുമൊപ്പം വിദ്യ ഉണ്ണി

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

കുഞ്ചാക്കോ ബോബനും ഭാവനയും അനന്യയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കഥയ്ക്ക് വഴിത്തിരിവാകുന്ന മറ്റൊകു കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിച്ചത്.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടാണ് സിനിമയില്‍ അത്ര ശ്രദ്ധിക്കാത്തത്. നല്ല സിനിമകള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്ന് നടി വ്യക്തമാക്കി.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ത്രി ജി തേര്‍ഡ് ജനറേഷന്‍ എന്ന ചിത്രം അണിയറില്‍ പൂര്‍ത്തിയായി. വൈകാതെ അത് റിലീസ് ചെയ്യും.

നല്ല ഓഫറുകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും: വിദ്യ ഉണ്ണി

ഒത്തിരി പരസ്യചിത്രങ്ങളില്‍ മോഡലായി വിദ്യ ഉണ്ണി നിന്നിട്ടുണ്ട്.

English summary
I will do movies again, If i get Good offers says Vidya Unni

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam