Related Articles
ആട് തോമയ്ക്ക് ബെല്ലാരി രാജയില്‍ ഉണ്ടായ മകനോ? എങ്കില്‍ അത് അച്ചായന് തന്നെയാണെന്ന് ട്രോളന്മാര്!
നിവിന്റെ മുന്നില്‍ നില്ക്കുമ്പോള് എനിക്ക് വാക്കുകള്‍ പോലും കിട്ടിയില്ല; ശ്രദ്ധ പറയുന്നു
ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു നിവിന്‍, അതിന് തെളിവാണ് ഈ വര്‍ഷം!!
'അത് നിവിന്‍ പോളിക്ക് മാത്രം സാധിക്കുന്ന കാര്യം', റിച്ചി വിവാദങ്ങളുടെ മുനയൊടിച്ച് രക്ഷിത് ഷെട്ടി
അത്രയ്ക്ക് പീസ് പീസ് ആക്കിയിട്ടൊന്നുമില്ല, കേരള ബോക്സോഫീസില്‍ രണ്ട് ദിവസം കൊണ്ട് റിച്ചി നേടിയത്
റിച്ചിക്കെതിരെ വിമര്‍ശനം: സംവിധായകനെതിരെ പരാതിയുമായി നിര്‍മ്മാതാവ് രംഗത്ത്
നമ്മുടെ അന്നമാണ് അത് രൂപേഷ്, നിവിന്‍ പോളിയെ വിമര്‍ശിച്ച രൂപേഷ് പിതാംബരന് കിടിലൻ മറുപടി!!
മാസ്റ്റര്‍ പീസിനെ നിവിന്‍ പീസ് പീസ് ആക്കിയോ.. റിച്ചിയെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്
തമിഴകം പൊളിച്ചടുക്കാൻ റിച്ചിയും നിവിനും... (ആമാാൺ ഡാാ പേപ്പയലേ... റിച്ചി!!!) ശൈലന്റെ റിവ്യൂ!!
നിവിന്‍ പോളി നായകനോ വില്ലനോ? കേരളത്തിലും തമിഴ്നാട്ടിലും 'റിച്ചി'യെത്തി, ഓഡിയന്‍സ് റിവ്യൂ വായിക്കാം!
സൂപ്പര്‍ സ്റ്റാറാകാന്‍ വില്ലന്‍ ആകണമോ? വില്ലനാകാനാനുള്ള നിവിന്‍ പോളിയുടെ ആഗ്രഹത്തിന് പിന്നില്‍?
റിച്ചിക്ക് പിന്നാലെ നിവിന്‍ വീണ്ടും തമിഴിലേക്ക്... പുതിയ ചിത്രം അജിത്തിനൊപ്പം?
എന്തോന്നെടേയിത്... ഇതിന്റെ പേരും സിനിമയെന്നോ... ശൈലന്റെ റിവ്യൂ..!

നിവിന്‍ പോളി നായകനായി എത്തിയ റിച്ചി എന്ന ചിത്രത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ആരാധകര്‍ അസഭ്യം വര്‍ഷം ചൊരിഞ്ഞപ്പോള്‍ രൂപേഷ് വിഷയത്തില്‍ ക്ഷമ പറയുകയും ചെയ്തു.
പ്രിയ ആനന്ദിന്റെ കൈയ്യില്‍ കരിവള ഇട്ടുകൊടുക്കുന്ന നിവിന്‍ പോളി, മോഷ്ടിച്ചതാണോ..?
ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി വന്നിരിയ്ക്കുകയാണ് രൂപേഷ് പീതാംബരന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പറയാനുള്ളത് മുഖത്ത് നോക്കി പറയണം, അല്ലാതെ ഫാന്‍സിനെ കൊണ്ട് പറയിപ്പികരുത് എന്ന് രൂപേഷ് പീതാംബരന് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഉളിദവരു കണ്ടതേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് നിവിന്‍ റിച്ചി. ഉളിദവരു കണ്ടതേ എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത രക്ഷിത് ഷെട്ടിയ തനിക്ക് വ്യക്തിപരമായി അറിയാമെന്നും, ഉളിദവരു ഒരു മാസ്റ്റര്‍ പീസ് ചിത്രമാണെന്നും അതിനെ റീമേക്ക് ചെയ്ത് പീസാക്കരുതേ എന്നുമാണ് രൂപേഷ് പീതാംബരന് പേസ്ബുക്കില്‍ പോസ്റ്റിട്ടത്.
വിവാദമായി
എന്നാല്‍ ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ സിനിമാ ഇന്റസ്ട്രിയിലുള്ള ഒരാള്‍ മോശം റിവ്യു എഴുതയിതോടെ നിവിന്‍ പോളി ഫാന്‍സ് ഇളകി മറിഞ്ഞു. പിന്നെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യമായിരുന്നു രൂപേഷിന് നേരെ.
ഞാന്‍ പ്രശംസിച്ചതാണ്
എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിത് ഷെട്ടിയെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥയായിരുന്നു.
റിച്ചിയെ പറഞ്ഞിട്ടില്ല
ഞാന്‍ റിച്ചിയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. രക്ഷിത്തിന്റെ സിനിമയുടെ റീമേക്കാണ് റിച്ചി. എന്നാല്‍ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം യാദൃശ്ചികം മാത്രമാണ്. ഞാനൊരിക്കലും നിവിനെ ലക്ഷ്യം വച്ചിട്ടില്ല. ഒരു സിനിമയെ പ്രശംസിയ്ക്കുന്നതില് നിന്ന് എന്നെ ആര്‍ക്കും വിലക്കാനാകില്ല. ഇതെന്താ ഉത്തര കൊറിയയോ..?
ഞാന്‍ ചെയ്ത തെറ്റ്
ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ റിലീസ് ചെയ്ത ദിവസം തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടരുതായിരുന്നു. അത് എന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഒരുപക്ഷെ കണ്ടിരുന്നെങ്കില്‍ ഞാന്‍ കുറിപ്പ് മാറ്റില്ലിയരുന്നു.
ഇതാണോ സാക്ഷരത
ഞാന്‍ പറഞ്ഞിരിയ്ക്കുന്നത് ഉളിദുവരു കണ്ടത്തേ എന്ന ചിത്രത്തെ കുറിച്ച് മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പ് പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിയ്ക്കുന്നത് എന്ന് മലയാളത്തില്‍ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ
നിര്‍മാതാക്കള്‍ പറഞ്ഞത്
എന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് കാരണം സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് റിച്ചിയുടെ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയിരിയ്ക്കുന്ന പരാതിയില്‍ എന്റെ ചിത്രമായ യൂ ടൂ ബ്രൂട്ടിസിനെയും തീവ്രത്തെയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. അവരാരും, നിവിനും എന്നെ വിളിച്ചിട്ടില്ല.
മുഖത്ത് നോക്കി പറയണം
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് മതിപ്പുണ്ട്. കാരണം, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിയ്ക്കും. നേരിട്ട് സംസാരിക്കും. അല്ലാതെ ആരാധകരെ വിട്ട് പറയിപ്പിക്കില്ല.
തുടച്ച് മാറ്റാന്‍ ശ്രമിയ്ക്കുന്നു
എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും പരാതി കൊടുക്കാന്‍ പോവുകയാണ്. അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ എന്ന സെിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കാനാണ് അവരുടെ ഉദ്ദേശമെന്ന് പരാതിയില്‍ നിന്നും വ്യക്തമാണ്- രൂപേഷ് പറഞ്ഞു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.