»   » ബെന്യാമിന് മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാന്‍ കഴിത്താതിന്റെ അസൂയയാണെന്ന് മേജര്‍ രവി

ബെന്യാമിന് മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാന്‍ കഴിത്താതിന്റെ അസൂയയാണെന്ന് മേജര്‍ രവി

Written By:
Subscribe to Filmibeat Malayalam

മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹന്‍ലാല്‍ എന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ പരമാര്‍ശത്തിന് മറുപടിയുമായി മേജര്‍ രവി. ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും ലാലിന്റെ അടുത്ത് ചെല്ലാന്‍ പോലും കഴായാത്ത ബെന്യാമിന്റെ അസൂയയാണ് ഇവിടെ കാണുന്നതെന്നും മേജര്‍ രവി പ്രതികരിച്ചു.

ഞാന്‍ ആരാധിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ലാല്‍. അതിലുപരി ഒരു പട്ടാളക്കാരന്‍. ഞങ്ങള്‍ക്കിടയിലുള്ളത് വെറും ഒരു സിനിമാ ബന്ധമല്ല. എന്റെ പ്രത്യേക താല്‍പര്യം കൊണ്ടാണ് മോഹന്‍ലാല്‍ ആ ബ്ലോഗ് എഴുതിയത് എന്നാണ് ഇവര്‍ വിചാരിക്കുന്നത്. എന്നേക്കാള്‍ അറിവുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്കും നേരിട്ടറിയാവുന്നതാണ്.

benyamin-major-ravi-mohanlal

ഒരു സംവിധായകന്‍ എന്ന നിലയിലല്ല, മറിച്ച് മോഹന്‍ലാല്‍ എന്ന നടന്റെ ആരാധകനായിട്ടാണ് ഞാന്‍ പ്രതികരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. ബെന്യാമിന്‍ ആരാണെന്നുപോലും എനിക്ക് അറിയില്ല. മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അയൂസ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ പ്രകടനത്തില്‍നിന്നും മനസ്സിലാകുന്നതെന്നാണ് രവി പറഞ്ഞത്

ഇത്തരം പരാമര്‍ശങ്ങളിലൂടെ ഞാനും ലാലും തമ്മിലുള്ള വ്യക്തി ബന്ധം തകര്‍ക്കാമെന്ന് വ്യാമോഹിക്കേണ്ട. ഇത്തരം ആള്‍ക്കാരുടെ മണ്ടത്തരങ്ങള്‍ കേട്ട് തെറ്റിദ്ധരിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞു.

English summary
I don't know who is Benyamin: Major Ravi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam