twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന്റെ നിഴലായി അഭിനയിക്കാനില്ല: അനുമോള്‍

    By Aswathi
    |

    സിനിമ പലപ്പോഴുമല്ലെങ്കിലും ചിലപ്പോഴെങ്കിലും ഒരു പുരുഷകേന്ദ്രീകൃത മേഖലയായി മാറാറുണ്ട്. നായകന്റെ പേരിലാണ് സിനിമ അറിയപ്പെടുന്നത് എന്നത് തന്നെ അതിനുള്ള വലിയ തെളിവാണ്. നായകനെ പ്രേമിക്കുന്ന വെറുമൊരു കഥാപാത്രമായാണ് പലപ്പോഴും നായികയുടെ സ്ഥാനം. എന്നാല്‍ തന്നെ നായകന്റെ നിഴലായി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കിട്ടില്ലെന്നാണ് വളര്‍ന്നുവരുന്ന നായിക അനുമോള്‍ പറയുന്നത്. അനു അഭിനയിച്ച വെടിവഴിപാടും ചായില്യവും അത്തരത്തിലൊരു ചിത്രമല്ലെന്നത് താരത്തിന്റെ നിലപാടിനെ സാധൂകരിക്കുന്നു.

    താന്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് അനുമോള്‍ പറയുന്നു. ഒരു താരമാകുകയല്ല എന്റെ ലക്ഷ്യം. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ്. എനിക്ക് ഇണങ്ങുന്ന വേഷം മാത്രമേ ഞാന്‍ സ്വീകരിക്കുകയുള്ളൂ. വെറുതെ ചുറ്റിക്കറങ്ങുന്ന നായികയോട് ഭ്രമമില്ലെന്നും മികച്ച ടെക്‌നീഷ്യന്മാരുടെ ചിത്രത്തിലേ അഭിനയിക്കുകയുള്ളൂവെന്നും അനുമോള്‍ വ്യക്തമാക്കി കഴിഞ്ഞു.

    Anumol

    അനുമോള്‍ അഭിനയിച്ച വെടിവഴിപാട് എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തി എന്നപേരില്‍ ചിത്രം തടഞ്ഞുവയ്ക്കാനും ശ്രമിച്ചു. എന്നാല്‍ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവരും എന്നത് കൊണ്ട് തന്നെയാണ് അത് ഏറ്റെടുത്തതെന്ന് അനുമോള്‍ പറയുന്നു. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നറിയാമായിരുന്നു. പക്ഷെ ചിത്രം റിലീസായി സുമിത്ര എന്ന എന്റെ കഥാപാത്രത്തിന് പ്രശംസകള്‍ കിട്ടിയപ്പോള്‍ തീരുമാനും ശരിയായിരുന്നു എന്ന് ബോധ്യമായി- അനുമോള്‍ പറഞ്ഞു.

    വെടിവഴിപാടിന് ശേഷം ചായില്യവും തിയേറ്ററലെത്തി. വടക്കന്‍ കേരളത്തിലെ ദേവക്കൂത്ത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചായില്യം. മനോജ് കാന സംവിധാനം ചെയ്ത ചായില്യത്തിന് രാജ്യാന്തര തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞെങ്കിലും തിയേറ്റര്‍ നല്‍കാന്‍ ആദ്യം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിഎസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ചിത്രം തിയേറ്ററിലെത്തിക്കുകയായിരുന്നു.

    English summary
    I don't like acting as hero's shadow says Anumol.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X