»   » അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നു; താരപുത്രന്റെ വെളിപ്പെടുത്തല്‍

അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നു; താരപുത്രന്റെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛന്‍ - അമ്മമാരുടെ പാരമ്പര്യം പിന്തുടര്‍ന്ന് ഇപ്പോള്‍ ഒരു മക്കള്‍ യുഗം ആരംഭിച്ചിരിയ്ക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം സിനിമയില്‍ എത്തി. അച്ഛന്റെ സിനിമകള്‍ തന്നെയാണ് തങ്ങളുടെ പ്രചോദനം എന്നാണ് എല്ലാവരും പറയാറുള്ളത്.

അക്കൂട്ടത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് തനിക്ക് ഇഷ്ടപ്പെട്ട അച്ഛന്റെ സിനിമകളെ കുറിച്ച് കുറച്ച് കൂടെ വ്യക്തമായി പറഞ്ഞു. ഇഷ്ടങ്ങളെ കുറിച്ച് മാത്രമല്ല അച്ഛന്റെ ഇഷ്ടമല്ലാത്ത സിനിമകളെ കുറിച്ചും ഗോകുല്‍ പറയുന്നു.

ആക്ഷന്‍ ഇഷ്ടം, കോമഡി നോ..

അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ ആസ്വദിച്ച് കാണും. എന്നാല്‍ അച്ഛന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താത്പര്യമില്ല എന്ന് താരപുത്രന്‍ പറയുന്നു

ഇഷ്ടപ്പെട്ട ചിത്രങ്ങള്‍

വാഴുന്നോര്‍, ലേലം എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുറമെ ഇമോഷണല്‍ ആകുന്ന ചിത്രങ്ങളും ഇഷ്ടമാണെന്ന് ഗോകുല്‍ പറയുന്നു. അപ്പോത്തിക്കരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങള്‍ ചൂണ്ടി കാണിച്ചാണ് ഗോകുല്‍ പറഞ്ഞത്.

പൊലീസ് വേഷങ്ങള്‍

അച്ഛന്റെ പൊലീസ് വേഷങ്ങള്‍ കാണുമ്പോള്‍ ആവേശമാണ്. ഭരത് ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് ഞാനും അനിയത്തിയും അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എംപിയായ സമയത്ത് അച്ഛനെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നത് കാണുമ്പോള്‍ വളരെ അധികം അഭിമാനം തോന്നാറുണ്ട്.

എംപിയായപ്പോള്‍ പക്ഷെ

എന്നാല്‍ അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം ടോര്‍ച്ചറിങ് അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. അച്ഛന്റെ രാഷ്ട്രീയ പദവി കാരണം മാനസികമായി തളര്‍ന്നു എന്ന് താരപുത്രന്‍ പറഞ്ഞു

പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി ജി പിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി ടോര്‍ച്ചര്‍ ചെയ്തു. ഇതെന്നെ മാനസികമായി ഏറെ വിഷമിപ്പിച്ചു- ഗോകുല്‍ പറഞ്ഞു.

ഗോകുല്‍ സിനിമയില്‍

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും നിര്‍മിച്ച, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷിന്റെ വെള്ളിത്തിരാ അരങ്ങേറ്റം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും താരപുത്രന് പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചിരുന്നില്ല.

പപ്പുവിലെ നായകന്‍

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ, മികച്ച നിരൂപക പ്രശംസ നേടിയ അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിലാണ് ഗോകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. നവാഗതനായ ഉമേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. ഹാപ്പി വെഡ്ഡിങ്, ലക്ഷ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിനു സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നു.

English summary
I don't like comedy films of my father; says Gokul Suresh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam