»   » സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പിശാശ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ചിത്രത്തില്‍ ഒരു ഭീതിയുള്ള വേഷമായിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ മലയാളി പെണ്‍കുട്ടി ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലുമെത്തി.

ഉണ്ണി മുകുന്ദകന്റെ നായിക വേഷമായിരുന്നു ചിത്രത്തില്‍. തമിഴിലെ ആദ്യ നായിക കഥാപാത്രം പോലെ തന്നെയായിരുന്നു മലയാളത്തിലും. ഒരു ഭീതി പടര്‍ത്തുന്ന വേഷം തന്നെ.

എന്നാല്‍ ഇത്തരത്തിലുള്ള ഗോസ്റ്റ് വേഷങ്ങള്‍ താരം അറിഞ്ഞുകൊണ്ട് എടുക്കുന്നതാണോ എന്നായിരുന്നു പലരുടെയും സംശയം. ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം അതിനുള്ള മറുപടിയും നല്‍കി. തുടര്‍ന്ന് വായിക്കൂ..

സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

കരിയറില്‍ ആവര്‍ത്തിച്ചുള്ള വേഷങ്ങള്‍ വരുന്നു. എന്നാല്‍ ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യുന്നത് തനിക്ക് വെറുപ്പായി തുടങ്ങിയെന്ന് പ്രയാഗ പറയുന്നു.

സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നത്. അത്തരം വേഷങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടെന്നും നടി പറയുന്നു.

സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

പാ.വ, ഒരേ മുഖം-രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നടി പ്രയാഗ. രണ്ട് ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളാണെന്ന് നടി പറയുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നടി പറഞ്ഞില്ല. 80കളിലെ കഥാപാത്രത്തെയാണത്രേ ഒരുമുഖത്തില്‍ നടി അവതരിപ്പിക്കുന്നത്.

സിനിമാ കരിയറില്‍ എപ്പോഴും വെറുപ്പ് തോന്നിയത്, പ്രയാഗ പറയുന്നു

ഒരു മുറൈ വന്ത് പാത്തായ ചിത്രത്തിലെ ധാവണി ലുക്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചതിന് സന്തോഷമുണ്ടെന്നും നടി പറയുന്നു.

English summary
I don’t play the clichéd, scary yakshis.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam