»   » ദൃശ്യത്തിലെ റോള്‍ ഇനി വേണ്ടെന്നും താന്‍ ചെറുതല്ലെന്നും നടി !!

ദൃശ്യത്തിലെ റോള്‍ ഇനി വേണ്ടെന്നും താന്‍ ചെറുതല്ലെന്നും നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടി കൃതിക ജയകുമാര്‍ ഉറച്ച തീരുമാനത്തിലാണ് .ഇനി ദൃശ്യത്തിലെതു പോലത്തെ വേഷം കിട്ടിയാല്‍ ചെയ്യില്ലെന്നാണ് നടി പറയുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കടേഷിന്റെ മകളായാണ് കൃതിക അഭിനയിച്ചത്. ഇപ്പോഴും പ്രേക്ഷകര്‍ തന്നെ ആ കണ്ണുകൊണ്ടാണ് കാണുന്നതെന്നാണ് കൃതിക പറയുന്നത്.

ആ റോള്‍ ഇഷ്ടമായെങ്കിലും ഇനി അത്തരം റോളുകള്‍ ചെയ്യില്ലെന്ന നിലപാടിലാണ് കൃതിക. തന്റെ ഇമേജ് ഒരു കുട്ടിയുടേതാകുമെന്നാണ് നടി ആശങ്കപ്പെടുന്നത്. മീനയായിരുന്നു ചിത്രത്തില്‍ വെങ്കടേഷിന്റെ ഭാര്യയായി വേഷമിട്ടത്. ഐജി ഗീതയായി നദിയാമൊയ്തുവുമെത്തി. അല്ലാരി നരേഷിനൊപ്പം ഇന്‍ഡ്‌ലോ ദയ്യം നകേന്തി ഭയ്യാമ എന്ന തെലുഗു കോമഡി ചിത്രത്തിലാണ് ഇപ്പോള്‍ കൃതിക അഭിനയിക്കുന്നത്.

Read more:''ദേഷ്യം എല്ലാവര്‍ക്കുമുണ്ട് എന്നാല്‍ അമിതാബ് ബച്ചന്റെ ദേഷ്യം, അത് ഭയങ്കരം തന്നെ'' !!

kruthika

ആ ചിത്രത്തില്‍ യോഗ പരീശീലകയുടെ റോളാണ് കൃതികയ്ക്ക്. ചിത്രത്തിനായി യോഗ പരിശീലമൊന്നു ചെയ്യേണ്ടിവന്നില്ലെങ്കിലും ശീര്‍ഷാസനമാണ് യോഗയില്‍ തനിക്കേറ്റവും ഇഷ്ടമെന്നും നടി പറയുന്നു.

English summary
I loved playing his daughter. But people still remember me for that role. I don't want to be that little girl anymore,' says actress kruthika

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam