»   » ഫേസ്ബുക്കിലെ വേരിഫൈഡ് പേജ് തന്റേതല്ല: ഹണി റോസ്

ഫേസ്ബുക്കിലെ വേരിഫൈഡ് പേജ് തന്റേതല്ല: ഹണി റോസ്

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ രണ്ട് ലക്ഷത്തിലധികം ലൈക്കുകളുള്ള ഫാന്‍ പേജാണ് ഹണി റോസിന്റേത്. ആര്‍ടിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹണി റോസ് ഇത് തന്‍രെ ഓഫീഷ്യല്‍ പേജാണെന്ന് പറയുന്നുണ്ട്. അത് മാത്രമല്ല, ഒറിജിനലാണ് എന്ന് തെളിയിക്കാനായി ഫേസ്ബുക്ക് നല്‍കുന്ന വേരിഫൈഡ് സാക്ഷ്യപത്രവും ഹണി റോസിന്റെ പേജില്‍ കാണാം.

എന്നാല്‍ ഹണി റോസ് പറയുന്നത് ഫേസ് ബുക്കിലെ പേജ് തന്റേതല്ല എന്നാണ്. ഫേസ് ബുക്കില്‍ തന്റെ പേരിലുള്ളത് മുഴുവന്‍ തട്ടിപ്പ് അക്കൗണ്ടുകളാണ് എന്നും അവര്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ ഹണിയുടെ ഓരോ ഫോട്ടോയ്ക്കും ഫേസ്ബുക്കില്‍ പതിനായിക്കരണക്കിന് ലൈക്കുകളാണ് കിട്ടുന്നത്.

honey rose

താനാണെന്ന കരുതി പലരും ഫേസ്ബുക്കിലെ ഒരു കഥാപാത്രത്തെ ഫ്രണ്ടാക്കിയെന്ന് തന്നോട് പലരും നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഫേസ്ബുക്കിനോട് തനിക്ക് താല്‍പര്യമില്ല എന്നാണ് ഹണിയുടെ നിലപാട്. താല്‍പര്യം മാത്രമല്ല, ഇതിനൊന്നും സമയവും ഇല്ല. നേരിട്ട് പരിചയമില്ലാത്തവരുടെ അനാവശ്യ ഇടപെയലുകള്‍ ഇഷ്മില്ലാത്ത ആളാണ് താനെന്നും ഹണി റോസ് വിശദീകരിക്കുന്നു.

ഹണി റോസിന്റെ പേരില്‍ ഏപ്രില്‍ 18 നാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. ഹണി റോസിന്റെ നിരവധി ഫോട്ടോകളും പുതിയ സിനിമകളുടെ വിശേഷങ്ങളും പേജിലുണ്ട്. ഒറിജിനലാണ് എന്ന് ഫേസ്ബുക്ക് വേരിഫൈ ചെയ്യുന്നതിന് ഉപയോഗിക്കുന്ന അടയാളവും പേജില്‍ കാണാം. 241086 ലൈക്കുകളാണ് ഈ പേജിന് ഉളളത്.

English summary
Actress Honey Rose said she does not have a Facebook page. But Facebook has a verified Honey rose fan page with 241086 likes. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam