»   » ഞാന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരം, ജൂറി പുരസ്‌കാരം ഗതികേടുകൊണ്ട്: ജോയ് മാത്യു

ഞാന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരം, ജൂറി പുരസ്‌കാരം ഗതികേടുകൊണ്ട്: ജോയ് മാത്യു

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരത്തിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സ്‌പെഷ്യല്‍ ജൂറി പരമാര്‍ശം ലഭിച്ച നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹവലയം എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരമാണെന്നും പ്രത്യേക ജൂറി പരമാര്‍ശം നല്‍കിയത് ഗതികേട് കൊണ്ടാണെന്നും ജോയ് മാത്യു പറയുന്നു.

 joy-mathew

അമ്മ അറിയാന്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു നായകനായി എത്തിയ ചിത്രമാണ് മോഹ വലയം. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ബഹ്‌റനിലാണ് ചിത്രീകരിച്ചത്.

മികച്ച നടനുള്ള പരിഗണനയില്‍ അവസാന നിമിഷം വരെ ജോയ് മാത്യുവിന്റെ പേരും ഉണ്ടായിരുന്നു. ജോയ് മാത്യവിന് പുറമെ ജയസൂര്യ, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

English summary
I expected best actor award for Mohanavalayam said Joy Mathew

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam