twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ സമ്മര്‍ദ്ദവും ഒരേ സമയം വഹിക്കാനാകില്ല, ഒരു സമയം ഒരു സിനിമ: പൃഥ്വിരാജ്

    By Aswini
    |

    ഒന്നിനു പിറകെ ഒന്നൊന്നായി വിജയങ്ങള്‍ മാത്രം നേടുന്ന പൃഥ്വിരാജിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. പുതമുഖ സംവിധായകര്‍ക്കൊപ്പം മാത്രമല്ല, മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പവും. അതില്‍ സമയമെടുത്ത് ചെയ്യേണ്ട മൂന്നോളം ചിത്രങ്ങളും പെടുന്നു.

    ഹരിഹരന്റെ മാസ്റ്റര്‍ പീസായ ശ്യാമാന്തകം, ബ്ലെസിയുടെ ആട് ജീവിതം, ആര്‍ എസ് വിമലിന്റെ കര്‍ണന്‍ എന്നിവയ്‌ക്കെല്ലാം ധാരാളം സമയം ആവശ്യമാണ്. ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഓരോ ചിത്രത്തിന് വേണ്ടിവരും.

     prithviraj

    എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് ഈ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് എന്ന് പൃഥ്വിരാജ് പറയുന്നു. ഷൂട്ടിങ് എത്രനാള്‍ നീണ്ടു പോകും എന്നറിയില്ല. എന്നിരുന്നാലും ഒരു സമയത്ത് ഒരു ചിത്രത്തില്‍ മാത്രമേ ശ്രദ്ധചെലുത്തുകയുള്ളൂ- പൃഥ്വിരാജ് പറഞ്ഞു.

    ഒത്തിരി ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന്റെ എല്ലാം സമ്മര്‍ദ്ദം ഒരേ സമയം വഹിക്കാന്‍ കഴിയില്ല. അത് ചെയ്തുകൊണ്ടിരിയ്ക്കുന്ന പ്രവൃത്തിയെയും ബാധിയ്ക്കും. എല്ലാ ചിത്രങ്ങളും അത് നടക്കേണ്ട സമയത്ത് നടക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

    ജിജു ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമമാണ് ഇപ്പോള്‍ പൃഥ്വിരാജിന്റേതായി തിയേറ്ററിലോടിക്കൊണ്ടിരിയ്ക്കുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസാണ് അടുത്ത ചിത്രം.

    English summary
    Of late, it seems that Prithviraj has too much on his platter. The actor has announced that he's part of several projects including Hariharan magnum opus Syamanthakan, R S Vimal's Karnan and Blessy's Aadujeevitham - all of which would require extensive schedules spanning at least a year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X