twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന്‍ ഇടവേളയെടുത്തത് തിരിച്ചടിയോ?

    By Aswathi
    |

    1997 ല്‍ ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ അരങ്ങേറിയതു മുതല്‍ കുഞ്ചാക്കോ ബോബന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. എന്നാല്‍ ഇടയ്‌ക്കൊരു ഇടവേളയെടുത്ത് പോയി വരുമ്പോഴേക്കും ചാക്കോച്ചന്റെ ചോക്ലേറ്റ് പയ്യന്‍ ഇമേജ് പോയി. തിരിച്ചുവരവില്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഭാഗ്യം കൊണ്ട് ജയിച്ചാല്‍ ജയിച്ചു എന്ന അവസ്ഥ.

    അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്, ആ ഇടവേളയാണോ ചാക്കോച്ചനും പ്രേക്ഷകര്‍ക്കുമിടയില്‍ ഈ ഒരു അകലം ഉണ്ടാക്കിയതെന്ന്. പക്ഷെ ഒരിക്കലും ഒരിടവേളയെ അങ്ങനെ കാണാന്‍ ചാക്കോച്ചന്‍ ആഗ്രഹിയിക്കുന്നില്ല. എല്ലാം മനസ്സിലാക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു ആ ഇടവേളയെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

    chakkochan

    സ്വപ്‌നകൂടിന് ശേഷം ജലോത്സവം, ഈ അടുത്ത കാലത്ത്, ജൂനിയര്‍ സീനിയര്‍, ഫൈ ഫിഗേഴ്‌സ്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, കിലുക്കം കിലുകിലുക്കം അങ്ങനെ തുടരെ തുടരെ പരാജയങ്ങള്‍ മാത്രമായപ്പോഴാണ് കുഞ്ചാക്കോ ബോബന്‍ വെള്ളിത്തിരയില്‍ നിന്ന് വട്ടുന്നിന്നത്. അധികമൊന്നുമില്ല, 2007 എന്ന ഒരു വര്‍ഷം മാത്രം. ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ അതിഥിയായി തിരിച്ചുവന്ന ചാക്കോച്ചന്‍ ലോലിപോപ്പിലൂടെ രണ്ടാം വരവ് അറിയിച്ചു.

    ഒരു സിനിമ എന്നത് ടീം എഫേര്‍ട്ട് ആണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഒരു നടനെന്ന നിലയില്‍ നമ്മള്‍ നമ്മുടെ നൂറ് ശതമാനം സമര്‍പ്പിയ്ക്കും. പക്ഷെ അതുകൊണ്ട് മാത്രം ഒരു സിനിമ ഹിറ്റാകണം എന്നില്ല. നമ്മുടെ അഭിനയം ഒരേ തലത്തില്‍ നീങ്ങുമ്പോള്‍ ഷോക്കേസ് ചെയ്യപ്പെടും. അത് പ്രേക്ഷകരെ ബോറടിപ്പിക്കും. അങ്ങനെ വരുമ്പോള്‍ ഒരു ബ്രേക്ക് നല്ലതാണെന്നാണ് ചാക്കോച്ചന്റെ അഭിപ്രായം. എവിടെയാണ് പിഴയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ആ ബ്രേക്ക് സഹായിക്കും- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

    വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന ചിത്രമാണ് ചക്കോച്ചന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പക്ഷെ സിനിമ പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല. ഓര്‍ഡിനറി ടീം വീണ്ടും ഒന്നിയ്ക്കുന്ന മധുര നാരങ്ങ, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നിവയാണ് ചാക്കോച്ചന്റെ പുതിയ ചിത്രങ്ങള്‍.

    English summary
    I got out of my comfort zone for my next said Kunchakko Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X