»   » 'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍.

മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നു, കച്ചവടവത്കരിക്കപ്പെട്ടു പോയി, ഇങ്ങനെ മാറാന്‍ കഴിയുമോ

എന്നാല്‍ ചിത്രത്തില്‍ ഒരു രംഗത്ത് മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കി തുടയ്ക്കുന്നുണ്ട്. ഇത് കണ്ടിട്ട് സഹിച്ചില്ല എന്ന് ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ തമ്പി കണ്ണന്താനം പറയുന്നു. ഇതിന്റെ പേരില്‍ പ്രിയദര്‍ശനോട് തര്‍ക്കിക്കുകയും ചെയ്തിട്ടുണ്ടത്രെ.

'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

ഞാന്‍ എന്നും ഇഷ്ടപ്പെടുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണെന്ന് തമ്പി കണ്ണന്താനം പറയുന്നു. എന്നാല്‍ എന്റെ ക്രെയ്‌സ് അയാളിലെ നടനോടാണ്. രണ്ടും രണ്ടാണ്. ഒന്നിനോട് ആര്‍ദ്രതയും മറ്റൊന്നിനോട് ആര്‍ത്തിയും

'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

മോഹന്‍ലാല്‍ ഇത്രയും ചെയ്താലും പോര, ഇനിയും പലതും അയാളെ കൊണ്ട് ചെയ്യ്ക്കാനുണ്ട് എന്നുള്ള ആര്‍ത്തി. ഒരു പരിധിവരെ എന്റെയുള്ളില്‍ ഒരു ലാല്‍ ഫാനുണ്ട്- തമ്പി കണ്ണന്താനം പറയുന്നു

'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

എന്റെയുള്ളില്‍ ഒരു ലാല്‍ ഫാന്‍ ഉള്ളതുകൊണ്ടാണ് അന്നൊരിക്കല്‍ പ്രിയദര്‍ശനോട് തര്‍ക്കിക്കേണ്ടി വന്നതെന്ന് കണ്ണന്താനം ഓര്‍ക്കുന്നു. കലാപാനി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കി തുടയ്ക്കുന്ന രംഗം കണ്ടിട്ടായിരുന്നു അത്

'മോഹന്‍ലാല്‍ അമരീഷ് പൂരിയുടെ ഷൂസ് നക്കിത്തുടച്ച ആ രംഗം കണ്ടിട്ട് സഹിച്ചില്ല, പ്രിയനോട് തര്‍ക്കിച്ചു'

എന്തിന്റെ പേരിലായാലും അത് ലാലിനെകൊണ്ട് ചെയ്യിക്കാന്‍ പാടില്ലായിരുന്നു എന്ന് ഞാന്‍ പ്രിയനോട് പറഞ്ഞു. എനിക്കറിയാം അത് സിനിമയാണെന്നും, ലാല്‍ അതില്‍ അഭിനയിക്കുകയാണെന്നും. എന്നിട്ടും അങ്ങനെ ഒരു സീന്‍ കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെയുള്ളില്‍ ആ നടനോടുള്ള ഒരു ഹരമുണ്ട്- തമ്പി കണ്ണന്താനം പറഞ്ഞു.

English summary
I had clash with Priyadarshan on scene in Kalapani said Thampi Kannanthanam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam