twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    By Aswini
    |

    ഇപ്പോള്‍ മലയാള സിനിമയ്ക്കകത്തു തന്നെ ഒരു സംസാരമുണ്ട്, എന്താണീ ന്യൂ ജനറേഷന്‍ സിനിമ എന്നതിനെ കുറിച്ച്. ചിലര്‍ പറയും ന്യൂ ജനറേഷന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. സിനിമയെ അങ്ങനെ വിഭജിക്കേണ്ടതില്ല. കാലത്തിനനുസരിച്ച മാറ്റം മാത്രമാണ് സിനിമയില്‍ സംഭവിച്ചിട്ടുള്ളത് എന്നൊക്കെ.

    എന്നാല്‍ മറ്റു ചിലര്‍ പറയുന്നു, അല്ല മലയാള സിനിമ 'ന്യൂ ജനറേഷന്‍' വത്കരിക്കപ്പെട്ടിരിയ്ക്കുന്നു എന്ന്. പുതിയ സിനിമയില്‍ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊന്നും സ്ഥാനമില്ലെന്ന്. അശ്ലീല ചുവ കലര്‍ന്ന സംഭാഷണമുള്ള സിനിമകളെയാണ് ചിലര്‍ ന്യൂ ജനറഷന്‍ എന്ന് പറയുന്നത്.

    എന്നാല്‍ ന്യൂ ജനറേഷന്റെയും ഓള്‍ഡ് ജനറേഷന്റെയും ഭാഗമാകുന്ന കാവ്യയ്ക്ക് രണ്ടിന്റെയും വ്യത്യാസം അറിയാന്‍ കഴിയുന്നുണ്ട്. ന്യൂ ജനറേഷന്‍ സിനിമകളോട് എതിര്‍പ്പില്ലെങ്കിലും സംസ്‌കാരത്തിനപ്പുറം റിയലിസ്റ്റിക്കാകുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് കാവ്യ പറയുന്നു.

    ന്യൂ ജനറേഷന്‍

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    ന്യൂ ജനറേഷന്‍ ചിത്രങ്ങളോട് തനിക്ക് പോസിറ്റീവ് അഭിപ്രായമാണുള്ളതെന്ന് കാവ്യ പറയുന്നു.

    പക്ഷെ പലതും കാണാന്‍ കഴിയാറില്ല

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    എന്നാല്‍ കാണാന്‍ ആഗ്രഹിച്ച പല സിനിമകളും അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് കാണാന്‍ കഴിഞ്ഞില്ലെന്നും, ന്യൂ ജനറേഷന്‍ സിനിമകളിലെ ചില ഡയലോഗുകള്‍ അവര്‍ക്കൊപ്പമിരുന്ന് കാണാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും കാവ്യ പറഞ്ഞു

    അധികം റിയലിസ്റ്റിക്കാകരുത്

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    നമുക്കൊരു സംസ്‌കാരമുണ്ട്. അതിനപ്പുറം റിയലിസ്റ്റിക്കാകുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും കാവ്യ പറഞ്ഞു.

     പുതിയ സിനിമ

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാല്‍ ലാസ്റ്റ് ബെഞ്ച് എന്നൊരു ചിത്രത്തില്‍ കരാറൊപ്പിട്ടിട്ടുണ്ട്. ജീത്തു ജോസഫിന്റെ ഒരു സ്ത്രീപക്ഷ ചിത്രമാണ് മറ്റൊന്ന്.

    ബിസിനസുകാരി

    നമുക്കൊരു സംസ്‌കാരമുണ്ട്, അതിനപ്പുറം റിയലിസ്റ്റിക്കാകരുത്: കാവ്യ മാധവന്‍

    സിനിമയ്ക്കപ്പുറം ഇപ്പോള്‍ കാവ്യ ബിസിനസു രംഗത്തും തിളങ്ങുകയാണ്. ലക്ഷ്യ എന്ന് പേരിട്ട ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം കുടുംബത്തിനൊപ്പം നല്ലരീതിയില്‍ മുന്നോട്ട് പോകുന്ന സന്തോഷത്തിലാണ് കാവ്യ

    English summary
    I have aversion on realistic beyond our culture says Kavya Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X