»   »  നസ്‌റിയ നസീമിന്റെ പേരില്‍ ആള്‍ക്കാരെ പറ്റിക്കുന്ന നായിക, ഇനി ആസിഫ് അലിയ്‌ക്കൊപ്പവും!!

നസ്‌റിയ നസീമിന്റെ പേരില്‍ ആള്‍ക്കാരെ പറ്റിക്കുന്ന നായിക, ഇനി ആസിഫ് അലിയ്‌ക്കൊപ്പവും!!

Posted By: Rohini
Subscribe to Filmibeat Malayalam

ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുത്തു. നസ്‌റിയ മാറി നിന്നിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിയുന്നു. പല താരങ്ങളും വന്നെങ്കിലും ആരും നസ്‌റിയയ്ക്ക് പകരക്കാരി ആവില്ലല്ലോ. എന്നാലിതാ രൂപം കൊണ്ട് പോലും നസ്‌റിയയെ പോലെ ഇരിക്കുന്ന ഒരു നായിക വന്നിരിയ്ക്കുന്നു.

ഞാന്‍ അപേക്ഷിയ്ക്കുകയാണ്, സോലോയെ കൊല്ലരുത്; വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍

ഡബ്മാഷിലുള്ള ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മ എന്ന തമിഴ്‌നാട്ടുകാരി ഇതാ കേരളക്കരയിലും എത്തി. രണ്ട് മലയാള സിനിമകളാണ് ഇപ്പോള്‍ വര്‍ഷയുടെ കൈയ്യില്‍. ആളുകള്‍ നസ്‌റിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്ന് വര്‍ഷ പറയുന്നു.

നസ്‌റിയ ജീവിതത്തിന്റെ ഭാഗമായി

ഇപ്പോള്‍ നസ്‌റിയ നസീം എന്റെ ജീവിത്തിന്റെ ഭാഗമായി. നസ്‌റിയ ആണെന്ന് കരുതി ചിലര്‍ എന്റെ അടുത്ത് വന്ന് സംസാരിയ്ക്കും. ഞാനവരെ തിരുത്താന്‍ പോവാറില്ല. ഉള്ളിലെനിയ്ക്ക് ചിരി വരും.

ഞാന്‍ നസ്‌റിയ അല്ല

കാഴ്ചയില്‍ ഞാന്‍ നസ്‌റിയയെ പോലെ ഉണ്ടാവും. എന്നാല്‍ വ്യക്തി എന്ന നിലയില്‍ തീര്‍ത്തും വ്യത്യസ്തയാണ്. ഒരു അഞ്ച് മിനിട്ട് എന്നോട് സംസാരിച്ചു കഴിഞ്ഞാല്‍ ആ വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവുകയും ചെയ്യും.

ആദ്യ മലയാള സിനിമ

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലൂടെയാണ് വര്‍ഷ മലയാളത്തിലെത്തുന്നത്. ശാരി എന്നാണ് കഥാപാത്രത്തിന്റെ പേര്. മുകേഷിന്റെ മകന്‍ ശ്രാവണാണ് ചിത്രത്തിലെ നായകന്‍.

ശ്രാവണിനെ കുറിച്ച്

എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണ് ഞങ്ങള്‍ സെറ്റിലെത്തുന്നത്. ശ്രാവണ്‍ അപാര കഴിവുള്ള നടനാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ - അമ്മമാമരില്‍ നിന്ന് ആ കഴിവ് അനുഗ്രഹിച്ചു കിട്ടിയിട്ടുണ്ടെന്ന് ആ അഭിനയം കണ്ടാലറിയാം.

തമിഴില്‍ പരിചിത

അതേ സമയം കല്യാണം വര്‍ഷയുടെ ആദ്യ ചിത്രമല്ല. തമിഴില്‍ മൂന്ന് സിനിമ ചെയ്ത പരിചയവുമായിട്ടാണ് വര്‍ഷ മലയളത്തിലെത്തുന്നത്. സതുരന്‍ ആണ് ആദ്യ ചിത്രം. വെട്രിവേല്‍, യാനും തെയവന്‍ എന്നീ ചിത്രങ്ങളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്.

വിജയ് സേതുപതിയ്‌ക്കൊപ്പം

വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള 96 ആണ് പുതിയ ചിത്രം. വിജയ് സര്‍ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിയ്ക്കുകയാണ്. വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. എല്ലാരെയും ഒരു പോലെ ബഹുമാനിയ്ക്കും

ആസിഫ് അലിയ്‌ക്കൊപ്പം

ശ്രാവണിനൊപ്പമുള്ള കല്യാണം കഴിഞ്ഞാല്‍ വര്‍ഷ അടുത്ത മലയാള സിനിമയിലേക്ക് കടക്കും. മന്ദാരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ഫാഷന്‍ ഡിസൈനറായിട്ടാണത്രെ വര്‍ഷ ചിത്രത്തിലെത്തുന്നത്.

English summary
I have become used to people mistaking me for Nazriya: Varsha Bollamma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X