റോള്‍ ചോദിച്ച് ഞാനാരുടെ മുന്നിലും പോയിട്ടില്ല: വിനീത് കുമാര്‍

By Lakshmi

മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടനാണ് വിനീത് കുമാര്‍. വെള്ളാരങ്കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി എത്തിയ വിനീത് പിന്നീട് പല ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. കാലമേറെക്കഴിഞ്ഞ് യുവതാരമായി മലയാളത്തില്‍ അരങ്ങേറുകയും ചെയ്തു. പക്ഷേ എന്തുകൊണ്ടോ സിനിമയില്‍ വലിയ ഭാഗ്യവും വിജയവുമൊന്നും സ്വന്തമാക്കാന്‍ വിനീതിന് സാധിച്ചില്ല. പലപ്പോഴായി പല ചിത്രങ്ങളില്‍ വന്നുപോയിട്ടുള്ള വിനീത് ഇപ്പോള്‍ ഒരു രണ്ടാംവരവിന്റെ പാതയിലാണ്.

വേഗമെന്ന പുതിയ ചിത്രത്തിലൂടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുകയാണ് വിനീത്. ഒപ്പം സംവിധായകനാകാനും വിനീതിന് പ്ലാനുണ്ട്.

vineeth-kumar

ഇപ്പോള്‍ വിനീത് മലയാളത്തിലെത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ അവസരത്തില്‍ തന്റെ കരിയറിന്റെ കാര്യത്തില്‍ താന്‍ സംതൃപ്തനാണെന്നാണ് വിനീത്പറയുന്നത്. ഹരിഹരന്‍, ഭരതന്‍, ഐവി ശശി, ജോഷി തുടങ്ങിയ പ്രമുഖരായ സംവിധായകരുടെയെല്ലാം ചിത്രത്തില്‍ ബാലതാരമായും അല്ലാതെയും അഭിനയിക്കാന്‍ തനിയ്ക്ക് കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് വിനീത് പറയുന്നു.

ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും താന്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് ഒരു സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും മുന്നില്‍ പോയിട്ടില്ലെന്നും വിനീത് പറയുന്നു. പക്ഷേ ഇവരില്‍ പലരും ഇന്നും നടനെന്ന നിലയില്‍ തന്നെ ഓര്‍ത്തിരിക്കുന്നുവെന്നത് വലിയ സന്തോഷമാണെന്നും വിനീത് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X