»   » എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

Posted By:
Subscribe to Filmibeat Malayalam

ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ വിവാദങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് അപര്‍ണ വിനോദ്. ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നായിക ആദ്യത്തെ ചിത്രത്തെ തള്ളിപ്പറഞ്ഞതും അതിന് ചിത്രത്തിന്റെ സംവിധാനയകന്‍ പ്രിയാനന്ദന്‍ മറുപടി നല്‍കിയതുമൊക്കെ വാര്‍ത്തയായിരുന്നു.

Also Read: ആദ്യ ചിത്രത്തെ തള്ളിപ്പറഞ്ഞ ആസിഫിന്റെ നായികയ്ക്ക് സംവിധായകന്റെ കിടിലന്‍ മറുപടി


എന്നാല്‍ തന്റെ ഓരോ പ്രവൃത്തിയ്ക്കും തനിക്ക് ന്യായീകരണങ്ങളുണ്ടെന്നാണ് നടി പറയുന്നത്. ഉണ്ടെന്ന് പറയുകയല്ലാതെ അതെന്താണെന്ന് കൃത്യമായി മറുപടി നല്‍കാനും നടിയ്ക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് വായിക്കൂ...


Also Read: ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

പ്രിയാനന്ദന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ വിനോദ് എന്ന പുതുമുഖ നായികയുടെ അരങ്ങേറ്റം.


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

എന്നാല്‍ ഒരു ആര്‍ട്ട് ഫിലിം ആയതുകൊണ്ട് തന്നെ ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന ചിത്രം പ്രേക്ഷകര്‍ക്കത്ര പരിചിതമല്ല. അതുകൊണ്ട് തന്നെ കോഹിനൂര്‍ എന്ന ആസിഫ് അലി ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം എന്ന് പലരും തെറ്റിദ്ധരിച്ചു.


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

കോഹിനൂറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കവെ ആദ്യ ചിത്രത്തെ കളിയാക്കി പറഞ്ഞതാണ് നടിയ്ക്കിപ്പോള്‍ വിനയായിരിക്കുന്നത്. കോഹിനൂറിന് മുമ്പ് ഞാനൊരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അതിന്റെ റിലീസ് ഞാന്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നുമായിരുന്നു നടിയുടെ ഭാഷ്യം


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

അപര്‍ണയുടെ ഈ ഷോ കണ്ട സംവിധായരന്‍ തന്റെ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. നടിയെ കളിയാക്കി കൊണ്ട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പോസ്റ്റ്. കൂടാതെ, നടിയെ സഹിക്കാന്‍ പ്രയാസമാണെന്നും മറ്റുള്ള കാര്യവും അദ്ദേഹം വെളിപ്പെടുത്തി.


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

എന്നാല്‍ തന്റെ ഓരോ പ്രവൃത്തിയെയും തനിക്ക് ന്യായീകരിക്കാന്‍ കഴിയും എന്നാണ് അപര്‍ണ വിനോദ് പറയുന്നത്. ഉണ്ടെന്ന് പറയുകയല്ലാതെ അതെന്താണെന്ന് കൃത്യമായി മറുപടി നല്‍കാനും നടിയ്ക്ക് കഴിഞ്ഞിട്ടില്ല.


എന്നെ ന്യായീകരിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്: അപര്‍ണ വിനോദ്

ആസിഫ് അലിയെ കുറിച്ചും നടി വിവാദ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. ആസിഫ് അലി സെല്‍ഫിഷാണെന്നും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചു എന്നൊക്കെയായിരുന്നു പറഞ്ഞത്.


English summary
Aparana said that she has reasons to justify her actions, while not really giving any good enough reasons.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam