»   » ഉസ്താദ് ഹോട്ടല്‍: അഞ്ജലിയുടെ തിരക്കഥ പ്രസവത്തിനിടെ

ഉസ്താദ് ഹോട്ടല്‍: അഞ്ജലിയുടെ തിരക്കഥ പ്രസവത്തിനിടെ

Posted By:
Subscribe to Filmibeat Malayalam
Anjali Menon
മഞ്ചാടിക്കുരുവിനെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തതിന്റെ സന്തോഷത്തിലാണ് അഞ്ജലി മേനോന്‍. താന്‍ സംവിധാനം ചെയ്ത ചെറിയചിത്രം നേടിയ വലിയ വിജയം ഉസ്താദ് ഹോട്ടലിലും ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജലി. അഞ്ജലി തിരക്കഥയൊരുക്കിയ ഉസ്താദ് ഹോട്ടല്‍ ജൂണില്‍ തിയറ്ററുകളിലെത്തുമെന്നാണ്് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

അഞ്ജലി ഗര്‍ഭിണിയായിരുന്ന കാലത്തായിരുന്നു ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണം നടന്നിരുന്നത്. തിരക്കഥയുടെ അവസാനഭാഗം പ്രസവത്തിന് ശേഷമാണ് പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ അവസാന പത്ത് പേജുകള്‍ കിട്ടുന്നതിനായി സംവിധായകന്‍ അന്‍വര്‍ റഷീദ് ക്ഷമയോടെ കാത്തിരുന്നുവെന്നും തിരക്കഥാകൃത്ത് ഓര്‍ക്കുന്നു. പ്രേക്ഷകരുടെ പള്‍സ് മനസ്സിലാക്കി തിരക്കഥ രചിയ്ക്കാന്‍ അന്‍വര്‍ സഹായിച്ചുവെന്നും അവര്‍ പറയുന്നു.

മലയാളത്തിലെ ഒരുപ്രമുഖ സിനിമാവാരികയ്ക്ക് നല്‍കി അഭിമുഖത്തിലാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയ്ക്ക് പിന്നിലുള്ള കഥ അഞ്ജലി വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാനും നിത്യമേനോനും പ്രധാനവേഷങ്ങളെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

English summary
Anjali, who was pregnant during the shoot of the film, completed the last ten pages of the script after her delivery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam