»   » 'ദിലീപ് 3കെട്ടിയത് എനിക്കറിയാമായിരുന്നു, എനിക്ക് മാത്രമല്ല സിനിമയില്‍ പലര്‍ക്കും ആ സത്യം അറിയാം'

'ദിലീപ് 3കെട്ടിയത് എനിക്കറിയാമായിരുന്നു, എനിക്ക് മാത്രമല്ല സിനിമയില്‍ പലര്‍ക്കും ആ സത്യം അറിയാം'

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അകത്തായതോടെ നടന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള പല കഥകളും പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഒപ്പമുള്ള ദാമ്പത്യ ജീവിതം ചര്‍ച്ച ചെയ്യുന്നിതിനിടെയിലാണ് ഇവര്‍ക്ക് രണ്ട് പേര്‍ക്കും മുന്‍പേ ദിലീപിന്റെ ജീവിതത്തിലേക്ക് വന്നിരുന്ന പെണ്ണിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നത്.

അവസരം നല്‍കിയില്ല, മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ദിലീപ് കരഞ്ഞുകൊണ്ടിറങ്ങി !!

കാവ്യയ്ക്കും മഞ്ജുവിനും മുന്‍പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും അതുമൊരു പ്രണയ വിവാഹമായിരുന്നു എന്നും പൊലീസാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ലിബേര്‍ട്ടി ബഷീര്‍ ഈ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരിയ്ക്കുന്നു. ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ലിബേര്‍ട്ടി ബഷീര്‍ പറയുന്നത്.

എനിക്കറിയമായിരുന്നു

ദിലീപ് മഞ്ജുവിന് മുന്‍പ് മറ്റൊരു വിവാഹം കഴിച്ച കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. തനിക്ക് മാത്രമല്ല, സിനിമയിലെ പലര്‍ക്കും ഇക്കാര്യം അറിയാം എന്നാണ് ബഷീര്‍ പറഞ്ഞത്.

എന്തുകൊണ്ട് പറഞ്ഞില്ല

വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്നുള്ളത് കൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. വിവാഹക്കാര്യം പറഞ്ഞ് ദിലീപ് തന്നെ കളിയാക്കിയപ്പോഴും ഇക്കാര്യം പറയാതിരുന്നത് മര്യാദ കൊണ്ടാണെന്നും ബഷീര്‍ വ്യക്തമാക്കി.

മൂന്ന് പേരെയും ഞാന്‍ നോക്കുന്നുണ്ട്

തിയേറ്റര്‍ സമരം വന്ന സമയത്തായിരുന്നു ദിലീപ് ലിബര്‍ട്ടി ബഷീര്‍ മൂന്ന് വിവാഹം കഴിച്ചതിനെ കളിയാക്കിയത്. താങ്ങളുടെ മതവിശ്വാസ പ്രകാരം നാല് കെട്ടാമെന്നും, കെട്ടിയ മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും അന്ന് ബഷീര്‍ മറുപടി നല്‍കിയിരുന്നു. മൂന്ന് കെട്ടിയെങ്കിലും മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന്, അത് കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയിലല്ല എന്ന് ഇന്ന് ബഷീര്‍ പറയുന്നു.

മഞ്ജു കഷ്ടപ്പെട്ടു

ദിലീപിന്റെ വീട്ടില്‍ മഞ്ജു ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞാണ് മഞ്ജു ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ദിലീപിന്റെ വീട്ടുകാര്‍ മഞ്ജുവിനോട് മോശമായി പെരുമാറാന്‍ തുടങ്ങി. ആ കുട്ടിക്ക് ആ വീട്ടില്‍ സ്വാതന്ത്രം നല്‍കിയില്ല. അത്രയും ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും തറവാടിത്തം കൊണ്ടാണ് മഞ്ജു ആ വീട്ടില്‍ നിന്നത് എന്നും ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ ചിന്നവീട്

മീശ മാധവന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കാവ്യയും ദിലീപും അടുത്തത് എന്ന് ബഷീര്‍ പറയുന്നു. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടക്കുകയായിരുന്നു. ഇത് മഞ്ജുവിന് അറിയാമായിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
I knew about Dileep's first marriage says Liberty Basheer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X