»   » നിവിന്‍ പോളിയെ ഇഷ്ടമാണ്, മോഹന്‍ലാലിനെയും: ജിവി പ്രകാശ്

നിവിന്‍ പോളിയെ ഇഷ്ടമാണ്, മോഹന്‍ലാലിനെയും: ജിവി പ്രകാശ്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ മോഹന്‍ലാലാണോ നിവിന്‍ പോളിയാണോ സൂപ്പര്‍സ്റ്റാര്‍ എന്നതാണല്ലോ ചോദ്യം. ചോദിച്ച് ചോദിച്ച് തമിഴ് നാട് വരെ എത്തിയിരിക്കുന്നു. സംഗീത സംവിധായകനും യുവ നടനുമായ ജി വി പ്രകാശിനോട് ചോദിച്ചാല്‍ താരം പറയും നിവിന്‍ പോളിയെ ഇഷ്ടമാണ്, മോഹന്‍ലാലിനെയും എന്ന്.

തൃഷ ഇലാന നയന്‍താര എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ക്ലബ്ബ് എഫ് എമ്മില്‍ ആര്‍ ജെ രാഹുലിനോട് സംസാകരിക്കവെയാണ് മലയാളത്തോടും മലയാള സിനിമയോടുമുള്ള ഇഷ്ടം യുവതാരം പങ്കുവച്ചത്.

gv-prakash-mohanlal-nivin

പ്രേമം എന്ന ചിത്രം പല പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ജിവി പ്രകാശ് പറഞ്ഞു. ഒരു ക്ലാസിക്കല്‍ ഫിലിം ആണെന്നാണ് തോന്നിയതത്രെ. മലയാളത്തില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴാണ് മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും പേര് പറഞ്ഞത്.

ജിവി പ്രകാശ് നായകനായ തൃഷ ഇലാന നയന്‍താര എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതൊരു പ്രേമം ലെവല്‍ ചിത്രമാണെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ ആസ്വദിക്കുമെന്നും നടന്‍ പറഞ്ഞു.

സംഗീത സംവിധാനമാണോ അഭിനയമാണോ പ്രിയം എന്ന് ചോദിച്ചപ്പോള്‍ രണ്ടും ഒരുമിച്ച് കൊണ്ടുപോവാനാണ് താത്പര്യമെന്ന് മറുപടി നല്‍കി. ബ്രൂസ്ലി എന്ന ചിത്രത്തിന് വേണ്ടിയാണ് അടുത്തതായി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

English summary
I like Mohanlal and Nivin Pauly says Tamil star GV Prakash

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam