»   » അച്ഛന്റെ മകൻ തന്നെ!! നല്ല കഥ, നീ ഇത് ധൈര്യമായി ചെയ്തോ!! ലാലിന്റെ ഉപദേശത്തോടെ ജീൻ അഭിനയത്തിലേക്ക്

അച്ഛന്റെ മകൻ തന്നെ!! നല്ല കഥ, നീ ഇത് ധൈര്യമായി ചെയ്തോ!! ലാലിന്റെ ഉപദേശത്തോടെ ജീൻ അഭിനയത്തിലേക്ക്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സിനിമയുടെ സർവ്വ മേഖലകളിലും തന്റേതായ കൈ ഒപ്പ് ചാർത്തിയ ഒരു കലാകാരനാണ് ലാൽ. അഭിനയം, സംവിധാനം, പാട്ട് എന്നിങ്ങനെ എല്ലാ മേഖലയിലും താരം  വിജയക്കൊടി പാറിച്ചിട്ടുണ്ട്.. നടൻ, സഹനടൻ, വില്ലൻ,ഹാസ്യ താരം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ നിലയിലും താരം തിളങ്ങി നിന്നിരുന്നു. കാലം മാറുന്നതനുസരിച്ച് സിനിമയുടെ രീതികളും മാറും. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു ന്യൂ ജെൻ കലാകാരൻ കൂടിയാണ് ലാൽ.

  അഡാറ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി പ്രിയ വാര്യർ!! താരത്തെ സുന്ദരിയാക്കിയത് ഒരു പ്രമുഖ നടി, ആരാണെന്ന് അറിയാമോ.. കാണൂ

  വളരെ ചുരുങ്ങി കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ജീൻ പോൾ എന്ന ലാൽ ജൂനിയർ. അച്ഛനെപ്പോലെ തന്നെയാണ് മകനും. സിനിമയിലെ പല പുതിയ സാധ്യതകളും ജീൻ ഇതിനോടകം തന്നെ പരീക്ഷിച്ച് വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിത സംവിധാനത്തിൽ നിന്ന് അഭിനയത്തിലേയ്ക്ക് ഒരു കൈ നോക്കാൻ പോകുകയാണ്. അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ജൂനിയർ ലാൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. മനേരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ജീൻ ഇക്കാര്യം വ്യക്തമാക്കിയത്.

  അവിഹിതവും ബലാത്സംഗവും ആസ്വദിക്കാം..!! ലിപ് ലോക്ക്ചെയ്യാൻ പാടില്ല, വിമർശകർക്കെതിരെ ടൊവിനോ

  അണ്ടർ വേൾഡ്

  ചിത്രത്തിൽ സോളമൻ എന്ന കഥാപാത്രത്തെയാണ് ജീൻ അവതരിപ്പിക്കുന്നത്. സമ്പന്നനായ ഒരു കുടുംബത്തിലെ അംഗമാണ് സോളമാൻ. കുറച്ച് നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ്. എന്നൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്തതു കൊണ്ട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ ആക്ഷനും ഡ്രാമയുമുണ്ട്. ഒരു നല്ല ചിത്രമായിരിക്കും ഇതെന്ന് ജീൻ പറഞ്ഞു.

  ആദ്യമായി ചെയ്യുന്ന ജോലി

  ചിത്രത്തിനു വേണ്ടി കൂടുതൽ തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ലെന്നും ജീൻ പറയുന്നു. വളരെ പരിചയമുള്ള ലൊക്കേൽഷനാണ്. സംവിധായകനായാലും അഭിനേതാവായാലും അവരുടെ മാനസികാവസ്ഥ തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയുടെ സമയത്ത് എല്ലാവരും ഒരു തലത്തിലൂടെയാണ് കടന്നു പോകുന്നത്. അതു കൊണ്ട് തന്നെ വലിയ ടെൻഷനില്ല. അതേ സമയം ആദ്യമായി ചെയ്യുന്ന ജോലി ആയതു കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ ധൈര്യം പോകുമോ എന്ന് അറിയില്ലെന്നും ജീൻ കൂട്ടിച്ചേർത്തു.

  ലാൽ പറഞ്ഞത്

  ഇങ്ങനെയാരു ഓഫർ വന്നപ്പോൾ ആദ്യം അച്ഛനോടാണ് അഭിപ്രാഭം ചോദിച്ചിരുന്നു. തിരക്കഥ ഒന്നു വായിച്ചു നോക്കാമോ എന്ന് ചോദിച്ചു. സിനിമയുടെ തിരക്കഥകൃത്ത് ഷിബിൻ ഫ്രാൻസിസ് അമേരിക്കയിലാണ്. അദ്ദേഹം ഫോണിലൂടെയാണ് പപ്പയോട് കഥ പറഞ്ഞത്. ഇതു കൊള്ളം, നീ ചെയ്തോ എന്ന് പപ്പ പറയുകയായിരുന്നു. അതിനു ശേഷമാണ് ഞാൻ സമ്മതം മൂളിയത്.

  ലാൽ നൽകിയ ഉപദേശം

  കുഴപ്പമൊന്നുമില്ല, നീ ടെൻഷൻ ഇല്ലാതെ ചെയ്താൽ മതിയെന്നാണ് പര്ര എനിയ്ക്ക് നൽകിയ ഉപദേശമെന്ന് ജീൻ പറഞ്ഞു. നേരത്തെ തചാൻ തന്നെ സംവിധാനം ചെയ്ത 2.5 ൽ ചെറിയൊരു കഥാപാത്രം ചെയ്തിരുന്നു. അപ്പോഴും അദ്ദേഹത്തിനോട് ഞാൻ വേണ്ട അഭിപ്രായം ചോദിച്ചിരുന്നു. എന്തെങ്കിലും കുഴപ്പം വന്നാൽ അപ്പോൾ നോക്കാമെന്നായിരുന്നു അദ്ദേഹം അന്ന് പറ‍ഞ്ഞത്.

  അഭിനയമോ സംവിധാനമോ?

  സംവിധായകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. അഭിനയമല്ല സംവിധാനം തന്നെയാണ് തന്റെ പ്രഥമ ജോലി. എന്നാൽ നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമ ചെയ്തുവെന്ന് കരുതി. അഭിനയം കരിയറാക്കാൻ എന്ന് വിചാരിക്കുന്നില്ലെന്നും ജീൻ പറഞ്ഞു.

  അഭിനയത്തിൽ റോൾ മോഡൽ

  അഭിനയം ഒരിക്കലും മനസ്സിൽ ഇല്ലാതിരുന്നതു കൊണ്ട് റോൾ മോഡലുകൾ ഒന്നും ഇല്ലെന്നും ജീൻ പറഞ്ഞു. എങ്കിലും ഒരു പാട് പേരുടെ അഭിനയം ഇഷ്ടമാണ്. പപ്പയുടെ അഭിനയം കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അതുപോലെയെന്നും എന്നെ കൊണ്ട് ഒരിക്കലും ചെയ്യാൻ കഴിയില്ല. ചുന്ന ഒന്ന് ചെയ്ത് നോക്കാമെന്നേയുളളൂ. ബോളിവുഡ് താരം നാന പടേക്കറെ വളരെ ഇഷ്ടമാണ്. എന്നൽ അദ്ദേഹത്തെ പോലെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചാൽ അഹങ്കാരമായി പോകുമെന്നും ജീൻ പറ‍ഞ്ഞു.

  English summary
  i like nana padekkar acting says jean paul

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more