»   » ദുല്‍ഖറിന്റെയും പ്രണവിന്റെയും സിനിമ ഒരുമിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കും, മാളവിക പറയുന്നു

ദുല്‍ഖറിന്റെയും പ്രണവിന്റെയും സിനിമ ഒരുമിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കും, മാളവിക പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവച്ച നായികയാണ് മാളവിക നായര്‍. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവിക ഇപ്പോള്‍ ഡഫേദര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകാണ്.

മൃഗയ ഷൂട്ടിങില്‍ പുലിയെ കണ്ട മമ്മൂട്ടി പിണങ്ങി പോയതെന്തിന്,വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം വെളിപ്പെടുത്തി

പഠനത്തിരക്കുകള്‍ക്കിടയില്‍ നല്ല അവസരം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കും എന്ന് പറഞ്ഞ നടിയോട് പ്രണവ് മോഹന്‍ലാലിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ ആരുടെ ചിത്രം തിരഞ്ഞെടുക്കും എന്ന് ഒരു അഭിമുഖത്തില്‍ ചോദിക്കുകയുണ്ടായി

മാളവികയുടെ മറുപടി

രണ്ട് പേരെയും എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമാണ്. ചിലപ്പോള്‍ ആ രണ്ട് ചിത്രങ്ങളും ഞാന്‍ ചെയ്യുമായിരിയ്ക്കും എന്നായിരുന്നു മാളവികയുടെ മറുപടി

മമ്മൂട്ടിയുടെ നായിക

മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നായികമാരൊക്കെ പിന്നീട് മെഗാസ്റ്റാറിന്റെ നായികമാരും എത്തിയിട്ടുണ്ട്. അങ്ങനെ ഒരു അവസരം ലഭിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും മെഗാസ്റ്റാറിന്റെ നായികയായും അഭിനയിക്കും എന്ന് മാളവിക പറഞ്ഞു.

നല്ല സിനിമകള്‍ക്ക് വേണ്ടി

ഇപ്പോള്‍ പ്ലസ്ടുവിന് പഠിയ്ക്കുകയാണ് മാളവിക. പഠനം മുന്നോട്ട് കൊണ്ടു പോകണം. അഭിനയം എന്റെ പാഷനാണെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അഭിനയം തുടരാന്‍ താത്പര്യമുള്ളൂ എന്നും നടി പറഞ്ഞു.

ഡഫേദറിനെ കുറിച്ച്

ഞാനിതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഡഫേദറിലേത്. അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചാണ് സിനിമ പറയുന്നത്. അമല എന്നാണ് കഥാപാത്രത്തിന്റെ പേര്. നായകനുണ്ടോ എന്ന് നോക്കിയിട്ടല്ല സിനിമ എടുക്കുന്നത് എന്നും ഡഫേദറില്‍ തനിക്ക് നായകനില്ല എന്നും മാളവിക പറഞ്ഞു

English summary
I like Pranav and Dulquer Salmaan equally says Malavika Nair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam