For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം: ആസിഫ് അലി

  By Aswathi
  |

  യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പക്ക റൊമാന്റിക്കാണെങ്കിലും ആസിഫ് അലിയ്ക്ക് അങ്ങനെയുള്ള വേഷങ്ങള്‍ സിനിമയില്‍ ലഭിച്ചിട്ടില്ല. കാഴ്ചയില്‍ താന്‍ വളരെ മനോഹരനും നിഷ്‌കളങ്കനുമാണെന്നും പറയുന്നവര്‍ സിനിമകളില്‍ തനിക്ക് നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് നല്‍കാറുള്ളതെന്നാണ് ആസിഫ് പറയുന്നത്.

  ഓര്‍ഡിനറി എന്ന ചിത്രം കണ്ടിട്ട് ദുഃസ്വപ്‌നം കാണുന്നെന്നും അപ്പോത്തിക്കിരി കണ്ടിട്ട് ഫ്രിഡ്ജ് തുറക്കാന്‍ പേടിയാകുന്നു എന്നും കുട്ടികള്‍ പറയുന്നു. തനിക്കൊരു റൊമാന്റിക് ചിത്രം ചെയ്യാനാണ് ഇനി ആഗ്രഹമെന്നും അത്തരം ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ആസിഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  അപ്പോത്തിക്കിരിയെ കുറിച്ച്

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  അപ്പോത്തിക്കിരിയില്‍ വളരെ കുറച്ച് മാത്രമേ അവതരിപ്പിക്കാനുണ്ടായിരുന്നുള്ളെങ്കിലും വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു അതെന്ന് ആസിഫ് പറഞ്ഞു. ജയസൂര്യയും സുരേഷ് ഗോപിയുമാണ് അപ്പോത്തിക്കിരിയില്‍ ആസിഫിനൊപ്പം അഭിനയിച്ചത്.

  പ്രത്യേക കഥാപാത്രം മാത്രമായി വേണ്ട

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  എല്ലാ അഭിനേതാക്കളെപ്പോലെയും തനിക്ക് പരീക്ഷണ ചിത്രങ്ങള്‍ ഇഷ്ടമാണ്. പക്ഷേ ഒരു പ്രത്യേക കഥാപാത്രം മാത്രം അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ആസിഫ് പറയുന്നു.

  പരാജയങ്ങള്‍

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  തിരക്കഥ വായിക്കുമ്പോള്‍ അതിന്റെ പരിണതഫലം എന്താകുമെന്ന് നമുക്ക് മുന്‍കൂട്ടി പറയാനാകില്ല. 'ഹായ് ഐ ആം ടോണി', 'മോസയിലെ കുതിര മീനുകള്‍', 'പകിട' എന്നിന തന്റെ ഏറ്റവും നല്ല സിനിമകളാണെന്നാണ് കരുതുന്നത്. എന്നാല്‍ അവയൊന്നും ബോക്‌സ് ഓഫീസില്‍ വലിയ വിജയം കൈവരിച്ചില്ല. പക്ഷെ എനിക്കതില്‍ വിഷമവുമില്ല

  ആസിഫിന്റെ കഫേ

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  വളരെ പെട്ടന്നാണ് ഒരു സംരംഭകനാകുന്നത്. എല്ലാവര്‍ക്കും വലിയ അത്ഭുതമായി. ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനം തുടങ്ങിയതെന്ന് ആസിഫ് പറഞ്ഞു.

  ആത്യന്തിക സ്വപ്‌നം സിനിമ തന്നെ

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  എന്നിരിക്കിലും ആത്യന്തികമായ സ്വപ്നം സിനിമയാണ്. എപ്പോഴെങ്കിലും ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല സിനിമകള്‍ ചെയ്യുകയും അത്തരം സിനിമകള്‍ നിര്‍മ്മിക്കകയും ചെയ്യണമെന്നതാണത്രെ ആസിഫിന്റെ വലിയ മോഹം

  സിനിമയ്ക്ക് റിവ്യു എഴുതിയ സംഭവം

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  സംഭവം താന്‍ ടിവിയിലൂടെയാണ് അറിഞ്ഞത്. ഈ വിഷയം തന്നെ ബാധിക്കുന്നതല്ല. ആ പെണ്‍കുട്ടി എഴുതിയ ഭാഷ എല്ലാവരും കണ്ടതാണ്. ആരായാലും അതിന് ഇങ്ങനെയാകും പ്രതികരിക്കുക. പെണ്‍കുട്ടിയെ ആരും അടിച്ചതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. തന്റെ ഫാന്‍സില്‍ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം താന്‍ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ സംഭവത്തില്‍ താന്‍ പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല- ആസിഫ് പറഞ്ഞു.

  സപ്തമശ്രീ തസ്‌കര

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  ഏഴ് കള്ളന്മാരുടെ കഥ പറയുന്ന 'സപ്തമശ്രീ തസ്‌കരാ' എന്ന ആസിഫിന്റെ ചിത്രം ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ഷഹാബ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് താരം പറഞ്ഞു. പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം

  ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയാണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊലീസുകാരനാകാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇത്. ട്രെയിനിങ്ങിനിടെ പ്രശ്‌നമുണ്ടാക്കുന്ന ഇയാളെ ശിക്ഷയുടെ ഭാഗമായി ഒരു വനിതാ പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ഡ്രൈവറായി നിയമിക്കുന്നു. വളരെ രസകരമായ സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ആസിഫ് പറയുന്നു.

  മൈലാഞ്ചി മൊഞ്ചുള്ള വീട്

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  ഇപ്പോള്‍ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തില്‍ അന്‍വര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ആസിഫിന്.

  മകന്‍ ആദമിനെ കുറിച്ച്

  പക്ക റൊമാന്റിക്കാകാനാണ് ഇഷ്ടം

  മകന്‍ ആദം അലിക്ക് ഇപ്പോള്‍ നാല് മാസം പ്രായമായി. അവന്‍ ജനിച്ച ശേഷം ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഒരു മാസത്തോളം അവനെ കാണാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ ലോക്കേഷനിലേക്ക് ഭാര്യ സമ അവനെ കൊണ്ടുവരാറുണ്ട്. രാത്രി മുഴുവന്‍ അവന്‍ തങ്ങളെ ഉറങ്ങാന്‍ സമ്മതിക്കില്ല. ഇപ്പോള്‍ ആദം തന്റെയൊപ്പം 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലമായ ഒറ്റപ്പാലത്തുണ്ട്.

  English summary
  I look cute and innocent, they say, and then give me scary characters: Asif Ali.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X