»   » വീണ്ടും വിവാഹം കഴിക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് നടി രാധിക

വീണ്ടും വിവാഹം കഴിക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് നടി രാധിക

By: Pratheeksha
Subscribe to Filmibeat Malayalam

വീണ്ടും വിവാഹം കഴിക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് നടി രാധിക കുമാരസ്വാമി. രാധികയുടെ സഹോദരന്റെ സുഹൃത്ത് വിവേക് രാജിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നടി ഇങ്ങനെ പ്രതികരിച്ചത്.

താനും സഹോദരനും സുഹൃത്തുമായി ചില ബിസിനസ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ചോദ്യത്തിനു മറുപടിയായി  രാധിക പറഞ്ഞു. തെന്നിന്ത്യന്‍ നടി രാധിക പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിയെ വിവാഹം കഴിക്കുന്നത്.വിവാഹത്തിനു ശേഷവും രാധിക കന്നട ,തമിഴ് ,തെലുങ്ക് ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചു.

Read more:അമിതാഭ് ബച്ചന്‍ പാടുന്നു: ബിഗ് ബിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി!

radhikakumara-06

രാധികയുടെ ഒടുവില്‍ പുറത്തിറങ്ങിയ കന്നട ചിത്രം രുദ്രതാണ്ഡവ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടു കന്നട ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ് രാധിക. മകള്‍ ഷാമികയക്ക് സിനിമയോട് വലിയ താത്പര്യമില്ലെന്നാണ് മകള്‍ അഭിനയ രംഗത്തേയ്ക്കു പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് രാധിക മറുപടി പറഞ്ഞത്.

രാധികയുടെ ഫോട്ടോസിനായ്

English summary
"I'm not insane to get married again," radhika kumaraswami says
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam