»   »  ഞാന്‍ വളരെ രസകരമായ വ്യക്തിയാണ്; ശ്വേത മേനോന്‍

ഞാന്‍ വളരെ രസകരമായ വ്യക്തിയാണ്; ശ്വേത മേനോന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോള്‍ഡായ വേഷങ്ങളിലാണ് ശ്വേതമേനോന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ തുടര്‍ച്ചയായി ചെയ്യുന്ന ഇത്തരം വേഷങ്ങള്‍ തന്നെ മടുപ്പിക്കുന്നുവെന്നാണ് ശ്വേത പറയുന്നത്.

അഭിനയിച്ച് മടുത്തിരിക്കുന്ന വേഷങ്ങളാണ് ഇപ്പോഴും തന്നെ തേടി എത്തുന്നത്. എന്നാല്‍ ഞാന്‍ വളരെ രസകരമായ ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ കുറച്ച് കുറുമ്പും രസികത്തവും നിറഞ്ഞ വേഷങ്ങള്‍ ചെയ്യനും താന്‍ ആഗ്രഹിക്കുന്നു എന്ന് ശ്വേത പറയുന്നു.

shewathamenon


ഒരു അഭിനേത്രി എന്ന നിലയ്ക്ക് വെല്ലുവിളികളുള്ള വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്. വ്യത്യസ്തത ആഗ്രഹിക്കുന്നത് കൊണ്ടാണ് റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത്. റിയാലിറ്റി ഷോകളില്‍ എത്തുമ്പോള്‍ താനൊരു കൗമാരി എന്നൊരു തോന്നാലാണ് എന്നെ ഇപ്പോഴും റിയാലിറ്റി ഷോകളില്‍ പിടിച്ചിരുത്തുന്നതെന്നും ശ്വേത വ്യക്തമാക്കി.

നിലവില്‍ രുദ്രസിംഹസാനം എന്ന ചിത്രത്തിലാണ് ശ്വേത അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു തമ്പുരാട്ടിയുടെ വേഷമാണ് ശ്വേത അവതരിപ്പിക്കുന്നത്. സുരേഷ്‌ഗോപിയാണ് ചിത്രത്തില്‍ നായകനായിഎത്തുന്നത്.

English summary
She has never been the quintessential Mollywood heroine and is often termed pioneer in many things daring, right from a young age.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam