For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഭവിച്ച പിഴവുകൾ തിരുത്തി!! ആ നടിയോട് മാപ്പ് പറഞ്ഞു, മീ ടു ആരോപണത്തിനെ കുറിച്ച് അലൻസിയർ

  |

  മീ ടു മൂവ്മെന്റ് ഇന്ത്യൻ സിനിമ മേഖലയിൽ വൻ ചലനമാണ് സൃഷ്ടിച്ചിരുന്നത്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലുമായി നിരവധി വനിത പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഹോളിവുഡിൽ നിന്നാണ് മീ ടു ആരംഭിച്ചതെങ്കിലും പിന്നീട് ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും മോളിവുഡിൽ നിന്നും കേട്ടാൽ അറപ്പുളവാകുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.

  alencier

  അഭിനയം അത്ര പോരാ!! സ്‌ക്രീനില്‍ കാണുമ്പോള്‍ ഒന്നും ശരിയാകാത്ത പോലെ, തുറന്ന് പറഞ്ഞ് ദിലീഷ് പോത്തൻ

  ബാക്കിയുള്ള സിനിമ ഇൻസ്ട്രികളെ അപേക്ഷിച്ച് ഏറ്റവും കുറവ് ആരോപണങ്ങൾ പുറത്തു വന്നത് മലയാള സിനിമയിൽ നിന്നാണ്.മലയാളി പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച മീ ടു ആരോപണമായിരുന്നു നടൻ അലൻസിയാർക്കെതിരെ നടി ദിവ്യ ഗോപനാഥിന്റേത്. അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഇത് ഒന്നടങ്കം ഞെട്ടിപ്പിച്ചു. ഇപ്പോഴിത തനിയ്ക്ക് ഉയർന്നു വന്ന ആരോപണത്തിന് മറുപടിയുമായി അലൻസിയർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല!! പക്ഷെ സുഹൃത്തിനുണ്ടായത് ഞെട്ടിപ്പിച്ചു, തുറന്ന് പറഞ്ഞ് റിമ

   സംഭവിച്ച പിഴവുകൾ തിരുത്തി

  സംഭവിച്ച പിഴവുകൾ തിരുത്തി

  സഹപ്രവർത്തകരോട് വേർതിരിവുകൾ ഇല്ലാതെയാണ് താൻ കണ്ടിരുന്നത്. യാതൊരു തരത്തിലുളള ദുരുദ്ദേശത്തോടെയല്ല അവരോട് ഇടപെട്ടിരുന്നതും. അതിനാൽ തന്നെ തനിയ്ക്ക് ഒരു തരത്തിലുമുള്ള കുറ്റബോധമോ പകയോയില്ല. എന്നിൽ നിന്ന് സംഭവിച്ചു പോയ പിഴവുകൾ താൻ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  നടി കംഫർട്ടബിളായിരുന്നില്ല

  നടി കംഫർട്ടബിളായിരുന്നില്ല

  സഹപ്രവർത്തകരോട് ലിംഗ വേർതിരിവ് കാണിക്കാതെയായിരുന്നു താൻ ഇടപെട്ടിരുന്നത്. ആ നടിയോടും അങ്ങനെ തന്നെയായിരുന്നു എന്നാൽ അവർ അതിൽ കംഫർട്ടബിൾ അല്ലെന്ന് മനസ്സിലാക്കിയപ്പോൾ മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചതുമാണ്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളാവുകയായിരുന്നു. ആഭാസത്തിന്റെ പ്രമോഷനും ചിത്രവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കുമെല്ലാം ഒന്നിച്ചു പോയിട്ടുണ്ട്. എന്നിട്ട് ഒന്നര വർഷത്തിനു ശേഷം ഇത്തരത്തിലുളള ആരോപണം ഉന്നയിച്ചപ്പോൾ തനിയ്ക്ക് ഞെട്ടലാണുണ്ടായതെന്നും താരം പറഞ്ഞു. കൂടാതെ ഇതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും അലൻസിയർ പറഞ്ഞു.

   ഇനിയും മുന്നോട്ട് പോകും

  ഇനിയും മുന്നോട്ട് പോകും

  താൻ ഒരു കലാകാരനാണ്. തന്റെ ഉള്ളിലുളള നേതാവിനെ ആർക്കും ചങ്ങലയ്ക്കിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളോടും താൻ പ്രതികരിച്ചിട്ടുണ്ട്. തനിയ്ക്കുളള വിയോജിപ്പ് തന്റേതായ രീതിയിൽ അറിയിച്ചിട്ടുമുണ്ട്. അത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നും ഒരിക്കലും വ്യക്തിപരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും തെറ്റുകൾക്കെതിരെ തന്റോതായ രീതിയിൽ മുന്നോട്ടു പോകുമെന്നും താരം പറഞ്ഞു.

  മോശമായി പെരുമാറി

  മോശമായി പെരുമാറി

  മീ ടു സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ആഭസം സിനിമയുടെ സെറ്റിൽവെച്ച് അയാൾ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ദിവ്യയെ പിന്തുണച്ച് അന്ന് ആ സെറ്റിലുളളവരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. പ്രശ്നം രൂക്ഷമായപ്പോൾ നടൻ ഇവരോട് മാപ്പു പറയുകയും ചെയ്തു.

  English summary
  I need a public apology from Alencier -says actor Divya Gopinath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X