»   »  ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയതാണ് വിനീത് കുമാര്‍. ആകര്‍ഷണമുള്ള പൂച്ചകണ്ണുകൊണ്ട് കൊച്ചു വിനീത് പെട്ടന്ന് മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു. പക്ഷെ മുതിര്‍ന്നപ്പോള്‍ നായകനിരയില്‍ അധികം തിളങ്ങാന്‍ നടന് സാധിച്ചില്ല. പക്ഷെ സിനിമയെ കുറിച്ച് വിനീത് പഠിക്കുന്നുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. ഇപ്പോള്‍ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന നിരയിലേക്കെത്തുകയാണ് വിനീത്.

വിനീതിലെ സംവിധായകനെ കുറിച്ച് നായകന്‍ ഫഹദ് ഫാസില്‍ പറഞ്ഞത് ഇപ്രകാരമാണ്; 'എനിക്ക് ഒരുപാട് നല്ല സംവിധായകരുടെ ഒപ്പം വര്‍ക്ക് ചെയാന്‍ അവസരം കിട്ടിയിട്ടുണ്ട്. അതില്‍ എന്നെ വച്ച് രണ്ടാമത് സിനിമ എടുത്തിരിക്കുന്നത് ലാല്‍ ജോസ് സര്‍ മാത്രമാണ്. ഇനി ഒരു സിനിമ നിങ്ങള്‍ ചെയ്യുമ്പോള്‍ എന്നെ നായകനായി പരിഗണിക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞത് രാജീവ് രവിയോടാണ്. രണ്ടാമത് ഇപ്പൊ ഞാന്‍ അത് പറയുന്നത് വിനീത് കുമാറിനോടാണ്.'


വിനീത് എന്നെ ലീഡ് ചെയുമ്പോള്‍ എന്തോ ഞാന്‍ ഭയങ്കര കംഫേര്‍ട്ടാണ് തോന്നിയതെന്നും ഫഹദ് പറഞ്ഞു. ഇനിയും വിനീതിനോപ്പം വര്‍ക്ക് ചെയാന്‍ അതിയായ താല്പര്യം ഉണ്ടെന്ന് ഫഹദ് അറിയിച്ചു.


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

ഗുജറാത്തില്‍ ജീവിയ്ക്കുന്ന ഒരു മലയാളിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് അയാള്‍ ഞാനല്ല. ഉത്തരേന്ത്യയില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന മലയാളി യുവാവിന്റെ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു.


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയതാണ് വിനീത് കുമാര്‍. ആകര്‍ഷണമുള്ള പൂച്ചകണ്ണുകൊണ്ട് കൊച്ചു വിനീത് പെട്ടന്ന് മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു. പക്ഷെ മുതിര്‍ന്നപ്പോള്‍ നായകനിരയില്‍ അധികം തിളങ്ങാന്‍ നടന് സാധിച്ചില്ല. പക്ഷെ സിനിമയെ അടുത്തറിഞ്ഞ വിനീത് കുമാറിന് സംവിധാന മേഖലയില്‍ തിളങ്ങാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

വലിയ വലിയ സംവിധായകര്‍ക്കൊക്കെ തിരക്കഥയെഴുതിയ സംവിധായകന്‍ രഞ്ജിത്താണ് അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒരു പുതുമുഖക്കാരന്റെതാണെന്ന് തോന്നലുണ്ടാവില്ല. പക്വതയുള്ള ഒരു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കൈ പിന്നിലുണ്ട്


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

കൊയിലാണ്ടിയില്‍ നിന്ന് ടയര്‍ പഞ്ചറടിയ്ക്കുന്ന ജോലിയുമായി ഗുജറാത്തിലെത്തിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഫഹദിന്റെ ഭാഷ, രൂപം എല്ലാത്തിലും പ്രേക്ഷകന് ഒരു പുതുമ തോന്നും. ഫഹദ് ആദ്യമായി വിഗ്ഗ് വച്ച് അഭിനയിക്കുന്ന കഥാപാത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

അയാള്‍ ഞാനല്ല എന്ന ചിത്രം വിനീത് കുമാറിനെ സംബന്ധിച്ച് ആദ്യ സംരംഭമാകാം. എന്നാല്‍ ഫഹദ് ഫാസിലിനെ സംബന്ധിച്ച് ഇത് നിലനില്‍പിന്റെ പ്രശ്‌നമാണ്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം വിജയമെന്ന് പറയാന്‍ ഒരു ചിത്രം ഫഹദ് കണ്ടിട്ടില്ല. തുടര്‍ച്ചയായ പരാജയം നേരിടുന്ന ഫഹദിന് വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഇന്ദ്രജിത്തിന്റെ സഹോദരിയായെത്തിയ മൃദുല മുരളിയാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തുന്നത്.


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

പത്താം ക്ലാസ് തോറ്റപ്പോള്‍ അമ്മാവനൊപ്പം ഗുജറാത്തിലെത്തിയവനാണ് പ്രകാശന്‍. പതിനഞ്ചുവര്‍ഷമായി പ്രകാശന്‍ ഗുജറാത്തിലെത്തിയിട്ട്. നാട്ടില്‍ നിന്നു പോന്നതില്‍ പിന്നെ കൊയിലാണ്ടിയിലേക്കു പോയിട്ടേയില്ല. നാടുമായുള്ള ഏക ബന്ധം ഭാഷയാണ്. ഗുജറാത്തിലെ മലയാളിയായ അരവിന്ദന്റെ മകള്‍ ഇഷയുമായി അവന്‍ പ്രണയത്തിലായി ഈ സമയത്താണ് അമ്മാവന്‍ മരിക്കുന്നത്. അതോടെ അവന് അവിടം വിട്ടുപോകേണ്ടി വന്നു. എത്തിപ്പെടുന്നത് മെട്രോ സിറ്റിയായ ബാംഗ്ലൂരിലും. അവിടെ വച്ച് ഹീര എന്ന പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. ഇഷയും ഹീരയും. ഇതില്‍ ആര് എന്നതാണ് ചോദ്യമാണ് കഥയിലെ ഇതിവൃത്തം


ഇനിയും വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താത്പര്യമുണ്ട്: ഫഹദ് ഫാസില്‍

ടിനി ടോം, ദിനേശ് നായര്‍, ബാബു അന്നൂര്‍, ടി.ജി. രവി, മൃഥുല, ദിവ്യ എന്നിവരാണ് പ്രധാന താരങ്ങള്‍


English summary
I really wish to work with Vineeth Kumar again says Fahad Fazil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam