twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    By Rohini
    |

    ഒരുപാട് യുവതാരങ്ങളെ ഒന്നിച്ചു നിര്‍ത്തി സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഇന്റസ്ട്രിയില്‍ ഒന്നിനൊന്ന് മത്സരിച്ചു നില്‍ക്കുന്ന മൂന്ന് യുവതാരങ്ങളെ തമ്മില്‍ അടുപ്പിയ്ക്കുക എന്നത്. അവര്‍ തമ്മിലുള്ള അടുപ്പം കഥാപാത്രങ്ങളിലും പ്രതിഫലിക്കും എന്നതാണ് കാരണം.

    ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് അഞ്ജലി മേനോന്‍ അത്തരം കാര്യങ്ങളെ മുന്‍കൂട്ടികണ്ട് തന്റെ ടീമിനെ നയിച്ചു. നിവന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും നില്‍ക്കുന്ന സ്ഥലത്തു നിന്നും പരമാവധി ഫഹദ് ഫാസിലിനെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ. എന്തിന്?

    അടുക്കരുത് എന്നാവശ്യപ്പെട്ടു

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    ചിത്രീകരണ സമയത്ത് നസ്‌റിയയുമായി അത്ര അടുപ്പം കാണിക്കരുതെന്ന് ഫഹദ് ഫാസിലിനോട് ആവശ്യപ്പെട്ടതായി അഞ്ജലി മേനോന്‍ പറയുന്നു.

    ഫഹദ് അനുസരിച്ചു

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    അത് ഫഹദ് അനുസരിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    നിവിനും ദുല്‍ഖറും

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    മാത്രമല്ല നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും നില്‍ക്കുമ്പോള്‍ അവരില്‍ നിന്നും ഫഹദ് ഫാസിലിനെ മാറ്റിയതായി അഞ്ജലി മേനോന്‍ പറഞ്ഞു

    കഥാപാത്രങ്ങളെ ബാധിയ്ക്കും

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    ഇവര്‍ മൂന്ന് പേരും കൂട്ടായാല്‍ ആ അടുപ്പം അറിയാതെ അഭിനയത്തിലും വരും എന്നതിനാലാണ് അങ്ങനെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും സംവിധായിക വ്യക്തമാക്കി

    എന്റെ സംവിധാന രീതി

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    ആട്ടിടയന്‍ ആട്ടിന്‍പറ്റങ്ങളെ പിന്നില്‍ നിന്നും നയിക്കുന്നതുപോലെയാണ് തന്റെ സംവിധാനരീതിയെന്ന് അഞ്ജലി പറയുന്നു. താരങ്ങളും സാങ്കേതിക വിദഗ്ധരുമാണ് മുന്നില്‍. സംവിധായിക അവരുടെ പിന്നിലാണ്. എന്നാല്‍ ഇവരെല്ലാം സംവിധായകയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കുമെന്നും അഞ്ജലി പറയുന്നു

    മംഗ്ലീഷാണ് താത്പര്യം

    'നിവിനും ദുല്‍ഖറും ഉള്ളപ്പോള്‍ ഫഹദിനെ ഒഴിവാക്കാന്‍ ശ്രമിച്ചു, നസ്‌റിയയോടും അടുക്കാന്‍ അനുവദിച്ചില്ല'

    മലയാളത്തിലെ മിക്ക യുവ താരങ്ങള്‍ക്കും മംഗ്ലീഷ് വായിക്കാനാണത്രെ താത്പര്യം. ഇംഗ്ലീഷില്‍ അഞ്ചലി എഴുതിയിരുന്ന തിരക്കഥയും സംഭാഷണവും പിന്നീട് മലയാളത്തിലേക്ക് പരിഭാഷ നടത്തുകയായിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യത്തിന് തിരക്കഥ പിന്നീട് മംഗ്ലീഷിലേക്ക് മാറ്റി. അത്തരത്തിലുള്ള ഒരു കാലത്തിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞതായി അഞ്ജലി ഓര്‍മിപ്പിക്കുന്നു.

    English summary
    I said to Fahad Fazil keep distance from Nazriya Nazim during the shooting time of Bangalore Days: Anjali Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X