»   » എന്റെ കുട്ടികളുടെ അമ്മയാണവര്‍, ആ ബഹുമാനം ഞാന്‍ നല്‍കും; പ്രിയദര്‍ശന്‍ പറയുന്നു

എന്റെ കുട്ടികളുടെ അമ്മയാണവര്‍, ആ ബഹുമാനം ഞാന്‍ നല്‍കും; പ്രിയദര്‍ശന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഒപ്പം എന്ന ചിത്രം ഒരുക്കിക്കൊണ്ട് കരിയര്‍ തിരിച്ചുപിടിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ ഇപ്പോഴും പ്രിയന്‍ വിഷമഘട്ടത്തിലൂടെ തന്നെയാണ് കടന്ന് പോകുന്നത്.

ഞാന്‍ ഇപ്പോഴും ലിസിയെ ബഹുമാനിക്കുന്നു എന്ന് പ്രിയദര്‍ശന്‍ പറയുന്നു. എന്റെ കുട്ടികളുടെ അമ്മയാണ് അവര്‍. ആ ബഹുമാനം ഞാനവര്‍ക്ക് നല്‍കിയില്ല എങ്കില്‍ എന്റെ കുട്ടികള്‍ക്ക് അന്തസ്സ് നഷ്ടപ്പെടും എന്നാണ് പ്രിയന്‍ പറഞ്ഞത്.

lissy-priyadarshan

തന്റെ ജീവിതത്തില്‍ ലിസി അല്ലാതെ മറ്റൊരു സ്ത്രീ ഉണ്ടാവില്ല എന്ന് വിവാഹ മോചനത്തിന് ശേഷം നല്‍കിയ അഭിമുഖങ്ങളിലൊക്കെ പ്രിയന്‍ പറഞ്ഞിരുന്നു. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്.

തന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്‌നമുണ്ടെന്നും അത് വേര്‍പിരിഞ്ഞ തന്റെ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. നേരത്തെ ലിസിയും പ്രിയനും വീണ്ടും വിവാഹം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലിസി വാര്‍ത്ത നിഷേധിച്ചു.

English summary
I still respect Lissy says Priyadarshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam