»   » കമല്‍ ഹസനൊപ്പമുള്ള ആ നിമിഷങ്ങള്‍... ആശ ശരത്ത് പറയുന്നു

കമല്‍ ഹസനൊപ്പമുള്ള ആ നിമിഷങ്ങള്‍... ആശ ശരത്ത് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

  ദൃശ്യം എന്ന ചിത്രത്തിന് ശേഷം ആശ ശരത്തിന്റെ കരിയര്‍ ആകെ മാറി മറിയുകയായിരുന്നു. അന്യഭാഷകളിലേക്കും പോകാന്‍ ആശയ്ക്ക് അവസരം നേടിക്കൊടുത്തത് ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രമാണ്. അങ്ങനെയാണ് ഉലകനാകന്‍ കമല്‍ ഹസനൊപ്പം പാപനാശത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

  പാപനാശത്തിന് ശേഷം കമലിന്റെ പുതിയ ചിത്രമായ തൂങ്കാവനത്തിലും ആശയ്ക്ക് അവസരം ലഭിച്ചു. അതിഥി വേഷമാണെങ്കില്‍ കൂടെ പ്രാധാന്യമുള്ള കഥാപാത്രമാണ്. കമലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷം കഴിഞ്ഞ ദിവസം ആശ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

  asha-kamal

  കമല്‍ ഹസനെ പോലൊരു നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി തോന്നുന്നു എന്നാണ് ആശ പറയുന്നത്. വളരെ ഡൗണ്‍ ടു ഏര്‍ത്താണ് കമല്‍ സര്‍. ഉലകന്‍യകനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും നിധിപോലെയാണെന്നും ആശ പറയുന്നു.

  മലയാളം സിനിമകളില്‍ അഭിനയിച്ച ഓര്‍മകളൊക്കെ സെറ്റില്‍ കമല്‍ ആശയുമായി പങ്കുവച്ചുവത്രെ. അതും മലയാളത്തില്‍. കമലിന്റെ മലയാള സിനിമയിലെ പാട്ട് പാടിക്കൊടുത്തു. കമലിന്റെ വ്യക്തിത്വത്തെയും ആശ പുകഴ്ത്തുന്നു. പോസ്റ്റ് വായിക്കൂ...

  With Ulakanayakan himself. I feel totally blessed to have had the honour of acting with such a great personality, who is...

  Posted by Asha sharath on Monday, November 9, 2015

  English summary
  Asha Sharath, who grabbed the limelight after the Mohanlal starrer Dhrishyam, manifested her acting prowess in Kollywood too. The actress has shared screen space with Kamal Haasan in the Tamil remake of Dhrishyam and in his latest Thoongavanam. An elated Asha posted a picture of her with Kamal Haasan and shared her experience working with him.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more