»   » പങ്കാളിയെ തേടുകയാണെന്ന് നടന്‍ ആര്യ

പങ്കാളിയെ തേടുകയാണെന്ന് നടന്‍ ആര്യ

Posted By:
Subscribe to Filmibeat Malayalam
Arya
സിംഗിളായിരിക്കാന്‍ ശ്രമിയ്ക്കുകയാണെങ്കിലും താനെപ്പോഴും കമ്മിറ്റഡ് ആയിപ്പോകുന്നുവെന്ന് തമിഴ് നടന്‍ ആര്യ. പൊതുവായി പറഞ്ഞാല്‍ താന്‍ തനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളല്ലെന്നും തനിച്ച് ജീവിക്കുന്നതില്‍ പലബുദ്ധിമുട്ടുകളും തോന്നിയിട്ടുണ്ടെന്നും ആര്യ പറയുന്നു.

എപ്പോഴെങ്കിലും ആരുടെയെങ്കിലും കൂടെയായിരിക്കാന്‍ എനിയ്ക്കിഷ്ടമാണ്. പക്ഷേ കൂട്ടാകാനുള്ള ശരിയായ വ്യക്തിയെ കണ്ടെത്തുകയെന്നത് വളരെ വിഷമമാണ്. അത്തരമൊരാള്‍ക്കായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്- ഒരു അഭിമുഖത്തില്‍ സിങ്കിളാണോയെന്ന ചോദ്യത്തിന് ആര്യ ഉത്തരം നല്‍കിയത് ഇങ്ങനെയാണ്.

പ്രഭുദേവയുമായി പിരിഞ്ഞതിന് ശേഷം നയന്‍താര ആര്യയുമായി കൂടുതല്‍ അടുത്തുവെന്നും മറ്റുമുള്ള ഗോസിപ്പുകള്‍ സിനിമാലോകത്തുണ്ട്. ഇതിന് മുമ്പ് എല്ലാ സുഹൃത്തുക്കളുടെയും കൂട്ടത്തില്‍ നയന്‍താര സ്‌പെഷ്യല്‍ ഫ്രണ്ട് ആണെന്ന് ആര്യ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിംഗിളാണോയെന്ന് ചോദിച്ചാല്‍ ആണ് അല്ലേയെന്ന് ചോദിച്ചാല്‍ അല്ല എന്ന തരത്തിലുള്ള ഒരു ഉത്തരം ആര്യ പറഞ്ഞിരിക്കുന്നത്. കോടമ്പാക്കത്തെ പാപ്പരാസികളെല്ലാം ജീവയും നയന്‍സും പ്രണയത്തിലാണോയെന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കൂട്ടുകാരായാക്കാന്‍ താനൊരാളെ തിരയുകയാണെന്ന് ആര്യ വ്യക്തമാക്കിയത്.

നേരത്തേ നടി അനുഷ്‌കയുടെയും തപസിയുടെയുമെല്ലാം പേരിനൊപ്പം ജീവയുടെ പേര് പറഞ്ഞ് കേട്ടിട്ടുണ്ട്. നയന്‍താരയുടെ പേരുള്‍പ്പെടെ ചേര്‍ത്തുകൊണ്ട് വന്ന വാര്‍ത്തകളെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്നും ആര്യ പറയുന്നു. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അത് സിനിമാ ഫീല്‍ഡില്‍ നിന്നുതന്നെയാകുമോയെന്ന ചോദ്യത്തിന് ആരായാലും അത് താന്‍ വളരെയേറെ സ്‌നേഹിക്കുന്ന ഒരാളാകുമെന്നകാര്യത്തില്‍ സംശയമില്ലെന്നാണ് ആര്യയുടെ ഉത്തരം.

English summary
Actor Arya says I'm trying to be single, but I'm always committed,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam