»   » കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

Written By:
Subscribe to Filmibeat Malayalam

ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലെ വേദികയുടെ അഭിനയം കണ്ടവര്‍ക്ക് നടിയെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. പാളിപ്പോകാവുന്ന വൈകാരിക രംഗങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെയാണ് വേദിക കൈകാര്യം ചെയ്തത്. പക്ഷെ അത്തരം വൈകാരിക രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ വേദികയ്ക്ക് മനപ്രയാസം തോന്നിയത്രെ.

മമ്മൂട്ടി ചിത്രം വേദിക വേണ്ടെന്ന് പറഞ്ഞു


എമിന്‍ സല്‍മാന്‍ എന്ന കുഞ്ഞുകുട്ടിയുടെ അമ്മയായിട്ടാണ് വേദിക ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ എത്തിയത്. പല രംഗങ്ങളിലും വേദിക എമിന്റെ മുന്നില്‍ കരയുന്നുണ്ട്. കുഞ്ഞുകുട്ടിയുടെ മുന്നില്‍ അത്രയും തീക്ഷ്ണമായി അഭിനയിച്ചപ്പോള്‍ മനപ്രയാസം തോന്നി എന്ന് വേദിക പറയുന്നു.


കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

രംഗങ്ങളുടെ പെര്‍ഫക്ഷന് വേണ്ടി എനിക്ക് വളരെ വൈകാരികമായി അഭിനയിക്കേണ്ടി വന്നു. എമിന്റെ മുന്നില്‍ കരയുമ്പോള്‍ മനപ്രയാസപ്പെട്ടു. പക്ഷെ അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചു കഴിയുമ്പോള്‍ ഞാന്‍ ആ കുഞ്ഞിനോട് ക്ഷമ പറഞ്ഞു എന്ന് വേദിക പറയുന്നു.


കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

ചിത്രത്തില്‍ ഒരു അതിഥിതാരമായി അനുപമ പരമേശ്വരന്‍ എത്തുന്നുണ്ട്. വേദികയുടെയും പൃഥ്വിയുടെയും മകള്‍ മുതിര്‍ന്നപ്പോഴുള്ള വേഷം ചെയ്തുകൊണ്ടാണ് അനുപമ എത്തിയത്. അനുപമയെ ആദ്യമായാണ് താന്‍ കാണുന്നതെന്നും ഓമനത്തമുള്ള കുട്ടിയാണെന്നും വേദിക പറഞ്ഞു.


കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ മാത്രമല്ല, പരദേശി എന്ന തമിഴ് ചിത്രത്തിലും വേദിക അമ്മ വേഷത്തില്‍ എത്തിയിട്ടുണ്ട്. പരദേശിയിലെ അഭിനയത്തിന് ഒത്തിരി പുരസ്‌കാരങ്ങളും നടിയെ തേടിയെത്തി.


കുഞ്ഞുകുട്ടിയുടെ മുന്നില്‍ കരഞ്ഞപ്പോള്‍ മനപ്രയാസം തോന്നി, മാപ്പ് പറഞ്ഞു എന്ന് വേദിക

ദിലീപിനൊപ്പം സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് വേദിക കൈകാര്യം ചെയ്യുന്നത്.
English summary
In her latest Malayalam film James And Alice, Vedhika played the mother of a schoolgirl and quite a strict one at that. The initial part of the movie has the actress screaming at her little daughter, played by Baby Emine Salman. Vedhika, for whom it was the first mother role in Malayalam, says she used to feel so bad for 'acting' rude to the little girl and she used to apologise to Emine after shots.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X