twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാഠങ്ങള്‍ കഥാപ്രസംഗമാക്കി പഠിച്ചു: നമിത പ്രമോദ്

    By Aswathi
    |

    സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍ എന്നിങ്ങനെ പോയ വര്‍ഷം നമിത പ്രമോദും തിരക്കിലായിരുന്നു. അതിനിടയില്‍ പഠിച്ച് പരീക്ഷയെഴുതി മുഴുന്‍ വിഷയത്തിലും എ പ്ലസും നേടി. എന്താണ് ഈ വിജയത്തിന്റെ രഹസ്യം.

    നമിതയെ മുഴുന്‍ വിഷയത്തില്‍ എ പ്ലസ് നേടാന്‍ സഹായിച്ചത് മന്ത്രി ശിവകുമാറിന്റെ മകള്‍ ഗൗരിയുടെ നോട്ടുകളാണത്രെ. ചിത്രീകരണ തിരക്കുകള്‍ കാരണം എല്ലാദിവസം ക്ലാസില്‍ പോകാന്‍ നമിതയ്ക്ക് കഴിയാറുണ്ടായരുന്നില്ല. സ്റ്റഡി ലീവിന്റെ സമയത്തും ലോ പോയിന്റിന്റെ ലൊക്കേഷനിലായിരുന്നു നമിത. ലൊക്കേഷനില്‍ പോകുമ്പോള്‍ പുസ്തകങ്ങളെടുക്കുമെങ്കിലും റൂമിലിരുന്നു മാത്രമേ പഠിക്കാറുള്ളൂ.

    namitha-pramod

    മിസ്സായ ക്ലാസിലെ നോട്ടുകളെല്ലാം തന്ന് സഹായിച്ചത് മന്ത്രിയുടെ മകളാണെന്ന് നമിതപറയുന്നു. നോട്ടുകള്‍ക്ക് പുറമെ മോഡല്‍ ചോദ്യങ്ങളും ഗൗരി നമിതയ്ക്ക് നല്‍കി സഹായിച്ചത്രെ. ഹ്യൂമാനിറ്റീസായിരുന്നു നമിതയുടെ വിഷയം. മിസ്സായ ക്ലാസുകള്‍ക്ക് വേണ്ടി ട്യൂഷനൊന്നു പോയില്ല. പകരം കൂട്ടുകാരോടൊപ്പമിരുന്നു കംപയിന്‍ സ്റ്റഡി നടത്തി. പാഠപുസ്തകത്തിലെ ഇംഗ്ലീഷിലുള്ള ഭാഗങ്ങള്‍ ഉറക്കെ വായിച്ച് അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് കഥാപ്രസംഗമാക്കിയാണ് പഠിച്ചത്.

    പ്ലസ് വണ്ണിനും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ നമിത കൊച്ചി സെന്റ് തെരേസയില്‍ ബി എയ്ക്ക് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐശ്ചിക വിഷയങ്ങള്‍ ഏതാണെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും സോഷ്യോളജിയോട് ഒരിഷ്ടമുണ്ടെന്നും മിക്കവാറും അത് തിരഞ്ഞെടുക്കുമെന്നും നമിത പറയുന്നു

    English summary
    I used to study my portions in kathaprasangam format: Namitha Pramod
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X