»   » കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെയാണ് മറാത്തി നടി ഉഷ ജാധവ് കേരളം സന്ദര്‍ശിച്ചത്. ആദ്യമായി കേരളത്തിലെത്തിയ ഉഷയ്ക്ക് ഇവിടെയുള്ള പരമ്പരാഗത രീതികളും, ഭക്ഷണങ്ങളുമൊക്കെ വളരെ ഇഷ്ടപ്പെട്ടുവത്രെ.

അന്യനാട്ടില്‍ നിന്ന് ഒരു സിനിമാ നടി മലയാളത്തിലെത്തിയിട്ട്, മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് പറയാതെ മടങ്ങുന്നതെങ്ങനെയാണ്. കുഞ്ഞുന്നാളില്‍ ഏതോ (പേരോര്‍മയില്ലത്രെ) ഒരു സിനിമ കണ്ടതുമുതല്‍ ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്ന് ഉഷ പറയുന്നു.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

എനിക്ക് വളരെ ഇഷ്ടമായി. പ്രത്യേകിച്ച് കൊച്ചി. കൊച്ചി വളരെ ക്ലീന്‍ സിറ്റിയാണ്. മടങ്ങി പോകാന്‍ തോന്നുന്നതേയില്ല.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

ചെറുപ്പത്തില്‍ ഒന്ന് രണ്ട് മലയാളം സിനിമ കണ്ടിട്ടുണ്ട്. അന്ന് മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. സിനിമയുടെ പേര് ഓര്‍മയില്ല. പക്ഷെ കാലാപാനി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

തുടക്കകാലത്ത് ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വന്ന നടിയാണ് ഉഷ. മധുല്‍ ബന്ദ്രാകറിന്റെ ട്രാഫിക് സിംഗനലിലൂടെയാണ് ഒരു ബ്രേക്ക് കിട്ടിയത്. പിന്നീട് ദാഗ് എന്ന മറാത്തി ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

കോല്‍ഹപൂറിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലം. പിറകിലേക്ക് ചിന്തിക്കുമ്പോള്‍ പിന്നിട്ട കഷ്ടപ്പാടുകളും വേദനകളും എന്നെ കൂടുതല്‍ ശക്തിയുള്ളവളാക്കി. ഇപ്പോള്‍ ഞാനൊരു സ്വപ്ന ലോകത്താണ്.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

ദേശീയ പുരസ്‌കാരം നേടിയതോടെ എന്നെ ആള്‍ക്കാര്‍ തിരിച്ചറിയുന്നു. അഭിനയത്തെ കുറിച്ചും സിനിമയെ കുറിച്ചും ചോദിച്ചുകൊണ്ട് മെസോജുകളയക്കുന്നു. ഞാന്‍ വളരെ സന്തോഷവതിയാണ്.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

ബച്ചന്‍ സാറിനൊപ്പം ആദ്യം ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് ഭൂത്‌നാഥ് റിട്ടേണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ബച്ചന്‍ സാറിനൊപ്പം ഇനിയും ഇനിയും സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

കുഞ്ഞുന്നാള്‍ മുതല്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്: മറാത്തി നടി പറയുന്നു

ലക്‌നൗ ടൈംസ് എന്ന ചിത്രത്തിലാണ് ഉഷ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ദിവ്യ ദത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു

English summary
It might have been Marathi actress Usha Jadhav's maiden visit to Kerala recently, but the Malayali traditions and culinary varieties were enough to leave a lasting impression on her mind, according to the actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam