»   » പ്രേക്ഷകരുടെ പ്രിയ നടന്‍ നിവിന്റെ മനസിലിരിപ്പ് ഇതാണല്ലേ?

പ്രേക്ഷകരുടെ പ്രിയ നടന്‍ നിവിന്റെ മനസിലിരിപ്പ് ഇതാണല്ലേ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ നിവിന്‍ പറയുന്നത് ഇങ്ങനെയാണ്. ഇനി തനിക്ക് വില്ലനാകണം. ഒരു വടക്കന്‍ സെല്‍ഫി പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറിയ നിവിന്‍ പോളിക്ക് ഇപ്പോള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യം എന്ന് പറയുന്നു.

വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാനാണ് നിവിന്‍ പോളി എന്നും ആഗ്രഹിച്ചിരുന്നതത്രേ. ഡാ തടിയ എന്ന ചിത്രത്തില്‍ നെഗറ്റീവ് ക്യാരക്ടര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അത് നൂറ് ശതമാനം വില്ലന്‍ വേഷം ആയിരുന്നില്ല. കുറച്ച് ഹീറോയിസം ഉള്ള മുഴുനീള വില്ലന്‍ വേഷം അവതരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിവിന്‍ പറഞ്ഞു.

nivinpauli

ഇപ്പോള്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സബ് ഇന്‍സെപ്കടറിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സാങ്കേതിക വശങ്ങള്‍ മികച്ചതാക്കി ചിത്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഒരു തമിഴ് ചിത്രത്തിലും നിവിന്‍ പോളി നായക വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Nivin Pauly, who is basking in the fantastic success of Oru Vadakkan Selfie and Premam, has turned the busiest actor in south India. Nivin, who has acted in many love films now wants to do a villain character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam