»   » ദുല്‍ഖറിന്റെ ഒരു വലിയ ആഗ്രഹം.. വെറുപ്പിക്കുമോ...? ആര്‍ത്തിയുള്ള നടനാണെന്ന് താരപുത്രന്‍!!

ദുല്‍ഖറിന്റെ ഒരു വലിയ ആഗ്രഹം.. വെറുപ്പിക്കുമോ...? ആര്‍ത്തിയുള്ള നടനാണെന്ന് താരപുത്രന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ എത്തിയ ദുല്‍ഖര്‍ സല്‍മാന്റെ സോലോ എന്ന ചിത്രത്തിന്റെ ആഘോഷത്തിലാണ് ഫാന്‍സ്. നാല് കഥകള്‍ അടങ്ങിയ ആന്തോളജിയാണ് സോലോ. നാല് ചിത്രങ്ങളിലും നാല് വ്യത്യസ്ത കഥാപാത്രങ്ങളായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു.

അനുപമ തെലുങ്ക് പറഞ്ഞാല്‍ മാത്രമേ നിങ്ങള്‍ കേള്‍ക്കൂ, പച്ച വെള്ളം പോലെ തെലുങ്ക് പറഞ്ഞ് നിവേദയും

മൂന്ന് നായിക വേഷത്തിനൊപ്പം ഒരു വില്ലന്‍ വേഷവും ദുല്‍ഖര്‍ സോലോയില്‍ ചെയ്യുന്നുണ്ട്. വളരെ ആഴമുള്ള കഥാപാത്രമാണെന്നും തമിഴ് സിനിമയില്‍ അത്തരമൊരു കഥാപാത്രമുണ്ടായിട്ടില്ല എന്നും ദുല്‍ഖര്‍ പറയുന്നു. അത് മാത്രമല്ല, വില്ലന്‍ വേഷങ്ങളോടുള്ള പ്രിയവും താരപുത്രന്‍ പ്രകടിപ്പിച്ചു.

കരയില്ല എന്ന് ഉറപ്പിച്ചു, എന്നിട്ടും മഞ്ജു കരഞ്ഞു.. കാരണം സുരാജ് വെഞ്ഞാറമൂട്

ദുഷ്ടനായ വില്ലനാവണം

ആര്‍ക്കും ക്ഷമിക്കാന്‍ കഴിയാത്ത ക്രൂരനായ വില്ലനായി അഭിനയിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും സോലോയിലൂടെ അത് സാധിച്ചു എന്നും ദുല്‍ഖര്‍ പറയുന്നു.

എനിക്ക് ആര്‍ത്തിയാണ്

വില്ലന്‍ വേഷം ചെയ്യുന്നതില്‍ എനിക്കൊരു കുറവും തോന്നുന്നില്ല. എനിക്ക് ഒരു തരത്തിലുമുള്ള ഈഗോ പ്രശ്‌നങ്ങളില്ല, എന്നാല്‍ ഞാനൊരു ആര്‍ത്തിയുള്ള നടനാണ്. കഥാപാത്രങ്ങളോടുള്ള ആര്‍ത്തി.

വലുപ്പം വച്ച് അളക്കാറില്ല

ഒരിക്കലും കഥാപാത്രത്തിന്റെ വലുപ്പം വച്ച് അതിനെ ജഡ്ജ് ചെയ്യാറില്ല. ആ കഥാപാത്രത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചാണ് ചിന്തിക്കാറുള്ളത്- ദുല്‍ഖര്‍ പറഞ്ഞു.

മഹാനദി

സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന മഹാനദി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് ഞാന്‍ എത്തുന്നത്. എന്നാല്‍ ഒരിക്കലും അദ്ദേഹത്തിന്റെ ശരീര ഭാഷ അനുകരിച്ച് മിമിക്രി കാണിക്കാന്‍ ഞാന്‍ ശ്രമിക്കില്ല. തന്റേതായ രീതിയിലാണ് അഭിനയിക്കുന്നത് എന്നും ഡിക്യു പറഞ്ഞു.

English summary
I want to play an unapologetic villain: Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam