»   » 17വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ വില്ലന്‍ വരുന്നു?

17വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ വില്ലന്‍ വരുന്നു?

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: ജോണി വാക്കര്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലനെ ഓര്‍മ്മയില്ലേ മുടി നീട്ടി വളര്‍ത്തിയ സ്വാമി എന്ന് പേരുള്ള വില്ലന്‍. പിന്നീട് മലയാളത്തിലെ മിക്ക സിനിമകളിലും കമല്‍ ഗൗര്‍ എന്ന് പേരുള്ള ഈ നടന്‍ വില്ലന്‍ വേഷങ്ങളില്‍ അഭനിയിച്ചു. ഇപ്പോള്‍ ഇതാ ജയരാജിന്റെ കാമല്‍ സഫാരി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് സജീവമാകന്‍ ശ്രമിയ്ക്കുകയാണ് താരം.

Camel Safari

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'മുടിയനായ' ആ പഴയ വില്ലന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ തനിയ്ക്കിനി വില്ലന്‍ വേഷങ്ങള്‍ വേണ്ടെന്ന് ഇദ്ദേഹം സംവിധായകരോടെല്ലാം പറയുകയാണ്. എന്തായാലും കാമല്‍ സഫാരിയില്‍ നായികയുടെ സഹോദരന്റെ വേഷത്തിലാണ് കമല്‍ അഭിനയിക്കുന്നത്.സഹോദരിയെയും കുടുംബത്തെയും വളരെയധികം സ്‌നേഹിയ്ക്കുകയും അമിതമായി സംരക്ഷിയ്ക്കുകയും ചെയ്യുക എന്നൊരു ദൗര്‍ബല്യം കാമല്‍ സഫാരിയിലെ കമലിന്റെ കഥാ പാത്രത്തിനുണ്ട്.

അവസരങ്ങള്‍ ലഭിയ്ക്കാത്തത് കൊണ്ട് മലയാളത്തില്‍ നിന്ന് അപ്രത്യക്ഷനായ നടനല്ല താനെന്നാണ് അദ്ദേഹം പറയുന്നത്. ജോണി വാക്കര്‍, ഹൈവേ, ജനം എന്നീ ചിത്രങ്ങളിളില്‍ അഭിനയിച്ച് മികച്ച വില്ലനായി സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് തന്റെ ഹോട്ടല്‍ ബിസിനസുകളിലേയ്ക്ക് ഇദ്ദേഹം മടങ്ങുന്നത്.

എന്നാല്‍ വീണ്ടും അഭിനയിക്കണമെന്ന് തോന്നിയപ്പോള്‍ ഒട്ടും മടിയ്ക്കാതെ പഴയ സിനിമാ സുഹൃത്തുക്കളെ വിളിയ്ക്കുകയായിരുന്നു കമല്‍. ജയരാജുമായി അടുപ്പമുണ്ടായിരുന്നതിനാല്‍ കാമല്‍ സഫാരിയില്‍ വേഷം കിട്ടി. ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിയ്ക്കുകയാണ്. അരുണ്‍ ശങ്കര്‍, പങ്കജ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജോണി വാക്കറിലൂടെ തനിയ്ക്ക ബ്രേക്ക് നല്‍കിയ ജയരാജ് കാമല്‍ സഫാരിയിലും ആ പതിവ് തെറ്റിയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് കമല്‍.

English summary
Remember Kamal Gaur, the villain in the Mammootty-starrer Johnny Walker? He is back in Mollywood after a gap of 17 years, and will next be seen in Jayaraj's Camel Safari.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam