»   » അന്ന് ലാല്‍ ഗ്ലിസറിനിട്ടിരുന്നില്ല; മോഹന്‍ ലാലിന്റെ അഭിനയം കണ്ട് അദ്ഭുതപ്പെട്ടെന്ന് സിബി മലയില്‍!

അന്ന് ലാല്‍ ഗ്ലിസറിനിട്ടിരുന്നില്ല; മോഹന്‍ ലാലിന്റെ അഭിനയം കണ്ട് അദ്ഭുതപ്പെട്ടെന്ന് സിബി മലയില്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് വാഴ്ത്താത്തവര്‍ ചുരുക്കമാണ്. മലയാളസിനിമ കണ്ട എക്കാലത്തെയും അഭിനയ പ്രതിഭയൊടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കകുയാണ് സംവിധായകന്‍ സിബി മലയില്‍.

കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലാണ് സിബി മലയില്‍ ലാലുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.

കിരീടത്തിലെ സേതു മാധവന്‍

സ്വന്തം ജീവിതം നഷ്ടമാവുന്ന അവസ്ഥയില്‍ ലാലിന്റെ കഥാപാത്രമായ സേതുമാധവന്‍ വില്ലനെ കൊല്ലാന്‍ തീരുമാനിക്കുന്ന ഒരു രംഗമുണ്ട് കിരീടത്തില്‍. ലാല്‍ തൂണും ചാരിയിരിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. എനിക്കൊന്നു ചവക്കണം. ഭ്രാന്തമായ അവസ്ഥയില്‍ ആളുകളില്‍ വന്നു പോകുന്ന ഒന്നാണിത്. ആ നിമിഷത്തെ വളരെ അപൂര്‍വ്വമായാണ് താന്‍ കാണുന്നതെന്നാണ് സിബി മലയില്‍ പറയുന്നത്.

സദയത്തില്‍ കുട്ടികളെ കൊല്ലുന്ന രംഗം

സദയം എന്ന ചിത്രത്തില്‍ കുട്ടികളെ കൊല്ലുന്ന ഒരു രംഗമുണ്ട് .
സദയം എന്ന സിനിമയിലെ കുട്ടികളെ കൊല്ലുന്ന രംഗം നോര്‍മലായി ചെയ്യുന്നതല്ല എന്ന് ആദ്യമേ ലാലിനോടു പറഞ്ഞിരുന്നു. പക്ഷേ ആ രംഗം ലാല്‍ ചെയ്തത് ഇന്നും ഓര്‍മ്മയിലുണ്ട് .

ഗ്ലിസറിനിടാതെ ലാല്‍ കരഞ്ഞു

ആ രംഗത്തിന്റെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ ലാലിന്റെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു. രംഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ ഗ്ലിസറിനിട്ടിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റ കണ്ണില്‍ നനവുണ്ടായിരുന്നെന്നു സിബി മലയില്‍ പറയുന്നു

ലാലില്‍ മാത്രമേ കാണാന്‍ കഴിയൂ

ഇത്തരം സംഭവങ്ങള്‍ മോഹന്‍ലാലിന്റെ അഭിനയത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ക്കുന്നു

English summary
i was surprised by lal's acting siby malayil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam