»   » ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

Posted By:
Subscribe to Filmibeat Malayalam

പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ സിനിമാ താരങ്ങളും തങ്ങളുടെ രാഷ്ട്രീയ വിശ്വാസം തുറന്ന് സമ്മതിയ്ക്കും. എന്ന് മാത്രമല്ല, ചിലപ്പോള്‍ സ്ഥാനാര്‍ത്ഥി ആയെന്നും വരും. അങ്ങനെ പാരമ്പര്യമുണ്ടേ... തന്റെ രാഷ്ട്രീയം തുറന്ന് സമ്മതിച്ചില്ലെങ്കിലും കൃത്യമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള നടന്‍ തന്നെയാണ് ദിലീപും. ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ദിലീപ് വോട്ട് തന്റെ അവകാശമാണെന്നും വിശ്വസിക്കുന്നു.

കേരളം രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങി നില്‍ക്കുമ്പോള്‍ ഒരു വോട്ടറായി നടന്‍ ദിലീപുമുണ്ടാവും. ആലുവയിലാണ് ദിലീപിന്റെ വോട്ട്. ഇത്തവണയും അമ്മയോടൊപ്പം പോയി വോട്ട് ചെയ്യണം. നമുക്ക് കിട്ടിയ അവകാശമാണ് വോട്ട്. അത് കുത്തിയിട്ടേ അടങ്ങു. മാതൃഭൂമിയോട് ദിലീപ് സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

Read More: എന്റെ ഒപ്പം നിന്ന് ചില സീനുകളില്‍ മറ്റ് നടന്മാര്‍ കൈയ്യടി വാങ്ങാറുണ്ട്; ദിലീപ്

ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

നമ്മുടെ നാടിന്റെ ഭരണചക്രത്തെ നിയന്ത്രിക്കാനുള്ള അവകാശമാണ് ഓരോ പൗരന്റെയും വോട്ട്. അത് ക്രിയാത്മകമായി എല്ലാവരും ഉപയോഗിക്കുക. ഏത് പാര്‍ട്ടിയാണെങ്കിലും നമ്മുടെ നാടിന്റെ നന്മയ്ക്ക്, വികസനത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കും എന്ന് ഉറപ്പുള്ളവരെ നമ്മള്‍ വിജയിപ്പിക്കുക. നമ്മുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതാരും പാഴാക്കരുത്.

ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

എന്റെ തിരിഞ്ഞെടുപ്പ് ഓര്‍മകള്‍ രസകരമാണ്. എന്റെ സുഹൃത്തുക്കള്‍ കെ എസ് യു വിലും ഉണ്ടായിരുന്നു എസ് എഫ് ഐ ലും ഉണ്ടായിരുന്നു എ ബി വി പിയിലും ഉണ്ടായിരുന്നു. പീഡിഗ്രിയ്ക്ക് ഞാനൊരു സ്ഥാനാര്‍ത്ഥിയായിരുന്നു. എന്റെ ഒരു സുഹൃത്ത് പോയിട്ട് കെ എസ് യുവില്‍ നിന്നു, മറ്റൊരു സുഹൃത്ത് എസ് എഫ് ഐ യില്‍ നിന്നു, ഞാന്‍ എ ബി വി പിയിലും നിന്നു. നമ്മളൊരുമിച്ച് കെ എസ് യിവിലും എബിവിപിയിലും എസ് എഫ് ഐ യിലും പ്രവൃത്തിയ്ക്കും. അതിന് ശേഷം മഹാരാജസില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എസ്എഫ്‌ഐ സുഹൃത്തുക്കളായിയിരുന്നു. എസ്എഫ്‌ഐയുടെ ഇലക്ഷന്‍ സമയത്ത് എന്നെ മിമിക്രിയ്‌ക്കൊക്കെ വിളിയ്ക്കും. ശരിക്കും അതൊക്കെ ഒരു ആഘോഷം എന്ന കണക്കെ ആയിരുന്നു.

ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

ജാതിമത ഭേദമന്യേ നമ്മളെല്ലാവരും മനുഷ്യരാണ്. വ്യക്തിപരമായിട്ട് ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീമുണ്ടാവും. അതിനെ ബഹുമാനത്തോടെ മുന്‍നിര്‍ത്തി തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്.

ഞാന്‍ കുത്തും, അതെന്റെ അവകാശമാണ്: ദിലീപ്

കഴിഞ്ഞ വര്‍ഷം അമ്മയോടൊപ്പം പോയിട്ടാണ് വോട്ട് ചെയ്തത്. ഈ വര്‍ഷവും അമ്മയ്‌ക്കൊപ്പം പോയി തന്നെ വോട്ട് ചെയ്യണം. നമുക്ക് കിട്ടിയ അവകാശമാണ് വോട്ട്. അത് കുത്തിയിട്ടേ അടങ്ങു- ദിലീപ് പറഞ്ഞു.

English summary
I will cast my vote, that's my right says actor Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X