»   » ഹല്ല പിന്നെ, സിനിമ ഉണ്ടെങ്കില്‍ അഭിനയിക്കും, ഇല്ലെങ്കിലും സന്തോഷമായിരിയ്ക്കുമെന്ന് ഭാവന

ഹല്ല പിന്നെ, സിനിമ ഉണ്ടെങ്കില്‍ അഭിനയിക്കും, ഇല്ലെങ്കിലും സന്തോഷമായിരിയ്ക്കുമെന്ന് ഭാവന

By: Rohini
Subscribe to Filmibeat Malayalam

ഭാവന ഇപ്പോള്‍ കല്യാണ തിരക്കിലാണ്. കുറച്ചു നാളായി മലയാള സിനിമയില്‍ വളരെ സെലക്ടീവായ ഭാവന അഭിനയം നിര്‍ത്തുകയാണെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷവും അവസരം ലഭിച്ചാല്‍ അഭിനയിക്കും എന്നാണ് ഭാവന പറയുന്നത്.

ദിലീപിനോട് പൊരുതി പത്ത് ദിവസം കൊണ്ട് മഞ്ജു വാര്യര്‍ നേടിയത്, ഇത് ഒട്ടും കുറവല്ല!

ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാവന. വിവാഹത്തെ കുറിച്ചും തുടര്‍ന്നുള്ള അഭിനയത്തെ കുറിച്ചും ഭാവന സംസാരിച്ചു. ഭാവനയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മഞ്ജു മുഖത്ത് കരിവാരിത്തേച്ചാല്‍ സിനിമ വിജയിക്കും, ഉറപ്പ്.. ദാ തെളിവ്

വിവാഹ ഒരുക്കങ്ങള്‍

വിവാഹത്തെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. യാതൊരു പരിഭവവുമില്ല. കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ചിട്ടില്ല. 2018 ല്‍ ഉണ്ടാവും. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ഓരോന്ന് ഓരോന്നായി ചെയ്തു വരുന്നതേയുള്ളൂ.

അഭിനയം തുടരും

വിവാഹ ശേഷവും അഭിനയിക്കും. പതിനഞ്ചാം വയസ്സില്‍ മുഖത്ത് ഛായം തേച്ച്, ചുറ്റും ഒരുപാട് പേര്‍ നോക്കി നില്‍ക്കെ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍. അതുകൊണ്ട് അഭിനയം എന്നും ഇഷ്ടമാണ്.

സന്തോഷമായിരിക്കും

ഓരോ ദിവസവും സന്തോഷമായി ഇരിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിയ്ക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ദിവസം അഭിനയിക്കാന്‍ താത്പര്യമില്ല എന്നും ഭാവന പറഞ്ഞു.

What Happened between Bhavana And Rimi Tomy? | Filmibeat Malayalam

ഭക്ഷണപ്രിയയാണ്

വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്ത് തന്നെ വന്നാലും ഭക്ഷണം ഉപേക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇന്നത്തെ മോഡലാവാന്‍ സാധിക്കില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യങ്ങള്‍ എഴുതിവയ്ക്കും. എന്നാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ അത് പാലിക്കാന്‍ സാധിക്കാറില്ല- ഭാവന പറഞ്ഞു.

English summary
I will continue acting says Bhavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam