»   » തോറ്റ് പിന്മാറാന്‍ തന്നെ കിട്ടില്ല, ഇനിയും സംവിധാനം ചെയ്യുമെന്ന് ബാലചന്ദ്രമേനോന്‍

തോറ്റ് പിന്മാറാന്‍ തന്നെ കിട്ടില്ല, ഇനിയും സംവിധാനം ചെയ്യുമെന്ന് ബാലചന്ദ്രമേനോന്‍

Posted By:
Subscribe to Filmibeat Malayalam

'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിന് പ്രശസ്ത താരം ബാലചന്ദ്രമേനോന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമ തീര്‍ത്തും പരാജയമാണെന്ന് പറഞ്ഞപ്പോഴും ബാലചന്ദ്രമേനോന്‍ അതിലൊന്നും തളര്‍ന്നില്ല. ചിത്രം കണ്ടവരില്‍ പലരും അഭിനന്ദനങ്ങളും നല്ല വാക്കുകളും അറിയിച്ചിരുന്നു. അതു തന്റെ മനസ്സില്‍ ഉള്ളതു കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് കാതു കൊടുക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.

ചിത്രം പരാജയപ്പെട്ടെങ്കിലും താന്‍ ഇനിയും സംവിധാനം ചെയ്യുമെന്നാണ് ബാലചന്ദ്രമേനോന്‍ പറഞ്ഞിരിക്കുന്നത്. സിനിമയില്‍ തലമുറ മാറ്റം സംഭവിച്ചെങ്കിലും താന്‍ സംവിധാന രംഗത്ത് നിന്ന് പിന്‍മാറില്ലെന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രത്തിനു വേണ്ടിയുള്ള പണിപ്പുരയിലാണ് താരം ഇപ്പോള്‍.

balachandra-menon

ന്യൂജനറേഷന്‍ സിനിമകളോട് ഏറ്റുമുട്ടാന്‍ തന്നെയാണ് താരത്തിന്റെ പുറപ്പാട്. സിനിമാ ജീവിതത്തിനിടെ ബാലചന്ദ്രമേനോന്‍ 36 സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. അതില്‍ മുക്കാല്‍ ഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ബാലചന്ദ്രമേനോന്റെ ഉള്ളിലെ നടനെ പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം.

എന്തൊക്കെയായാലും തോറ്റ് പിന്മാറാന്‍ താരം ഒരുക്കമല്ല. അടുത്ത ചിത്രം ഉടന്‍ പുറത്തിറക്കുന്നതാണ്. ഒളിയമ്പും, കരിമരുന്നു പ്രയോഗങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. അതിലൊന്നും നിരാശപ്പെടാനോ പേടിക്കാനോ പ്രതികരിക്കാനോ താല്‍പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
actor and director balachandra menon says i will continue movie direction

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam