»   » മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല: അനുപമ

മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല: അനുപമ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു നായികയുടെ മുടി ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രേമം എന്ന ചിത്രത്തിലെ ആലുവപ്പുഴയുടെ തീരത്ത് എന്ന ഗാനം ഇറങ്ങിയതുമുതല്‍ അനുപമ പരമേശ്വരനും നടിയുടെ മുടിയും ഹിറ്റാണ്.

ആ മുടി കഥാപാത്രത്തിന് വേണ്ടി മുറിയ്ക്കാന്‍ നീനയല്ല മേരി. സാക്ഷാല്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ പോലും മുടി മുറിയ്‌ക്കേണ്ടി വന്നാല്‍ ചിത്രം ഉപേക്ഷിക്കുമെന്നാണ് അനുപമ പരമേശ്വരന്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...


മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല

കൈരളി ചാനലിലെ ടോക് ഷോയായ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലെ ഒരു ചോദ്യത്തിനുള്ള ഉത്തരമായാണ് അനുപമയുടെ മറുപടി വന്നത്.


മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല

ഇന്ത്യന്‍ സിനിമയിലെ പ്രകത്ഭ സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഒരു അവസരം ലഭിയ്ക്കുന്നു. പക്ഷെ മുടി മുറിക്കാന്‍ ആവശ്യപ്പെട്ടുന്നു. അനുപമ ആ സിനിമ ഏറ്റെടുക്കുമോ എന്നായിരുന്നു ചോദ്യം


മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല

ഒരു പുതുമുഖ നായികയെ സംബന്ധിച്ച് അല്പം കുഴപ്പിക്കുന്ന ചോദ്യമായിരുന്നെങ്കിലും ഒട്ടും ആലോചിക്കാതെ അനുപമ മറുപടി നല്‍കി. മണിരത്‌നം വിളിച്ചാലും മുടി മുറിക്കേണ്ടി വന്നാല്‍ സിനിമ ചെയ്യില്ല


മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല

ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടാണ് ഈ ചോദ്യം ചോദിച്ചത്. ബോളിവുഡിലേക്ക് വിളിച്ചാലോ എന്ന് അവതാരകന്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍, എന്ത് തന്നെ വന്നാലും മുടി മുറിക്കില്ലെന്ന് അനുപമ മറുപടി നല്‍കി


മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ല

ആലുവ പുഴയുടെ തീരത്ത് എന്ന ഗാനരംഗത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ അനുപമയെ കാണുന്നത്. ആദ്യ നോട്ടത്തില്‍ തന്നെ ഇടതു തോളില്‍ കടന്നല്‍ കൂട് പോലെ മാടിയൊതുക്കിയ മുടിയാണ് നായികയുടെ ആകര്‍ഷണം.


English summary
I will don't chop my hair for any character says Anupama Parameswaran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam