»   » 'ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാവില്ലേ...??'

'ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാവില്ലേ...??'

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ എങ്ങും ആഘോഷമാണ്. ഇപ്പോള്‍ എല്ലാവരും ദിലീപിനെ പിന്തുണച്ച് സംസാരിയ്ക്കുന്നു. അക്കൂട്ടിത്തില്‍ സോന നായരുടെ പ്രതികരണം അല്പം 'സീരിയസാണ്'.

ദിലീപിന് ജാമ്യം കിട്ടി, രാമലീല കാണാന്‍ എപ്പോള്‍ തിയേറ്ററില്‍ പോവും?

ദിലീപ് അങ്ങനെ നടിയെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാവില്ലേ എന്നാണ് സോന നായരുടെ ചോദ്യം. മംഗളം വെബ് ഡസ്‌കിനോട് പ്രതികരിക്കുകയായിരുന്നു നടി.

ദിലീപ് കുറ്റവിമുക്തനാവണം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ റൂട്ട് എന്താണെന്ന് അറിയില്ല. രണ്ട് പേരും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ദിലീപ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ള, കൂടെ പ്രവൃത്തിച്ചിട്ടുള്ള ദിലീപ് കുറ്റ വിമുക്തനാകണം എന്നാണ് പ്രാര്‍ത്ഥന.

ദിലീപ് അങ്ങനെ ചെയ്യില്ല

ഒപ്പം പ്രവൃത്തിച്ചിട്ടുള്ള ആരും ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന സ്വഭാവക്കാരനാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മികച്ച ഒരു കലാകാരന്‍. അങ്ങനെ ഒരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലേ എന്നാണ് പ്രാര്‍ത്ഥനയും ആഗ്രഹവും.

ജനകീയ വിചാരണ

ദിലീപിന്റെ വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമര്‍ശിച്ച സോന, ദിലീപിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് അടച്ചാക്ഷേപിയ്ക്കുകയാണെന്നാണ് പറയുന്നത്. കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവര്‍ പലരും ഒരു കാലത്ത് അയാളോടൊപ്പം കളിച്ച് ചിരിച്ച് നടന്നവര്‍ തന്നെയാണ്.

കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം

നാള ചെിലപ്പോള്‍ ദിലീപ് തെറ്റുകാരനല്ല എന്ന് തെളിഞ്ഞാല്‍ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത് ചെയ്യുമെന്ന് സോന നായര്‍ ചോദിക്കുന്നു. അഥവാ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാന്‍ കോടതിയും നിയമവുമുണ്ട്. അതിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത് ശരിയല്ല.

അവള്‍ക്കൊപ്പവുമുണ്ട്

ആക്രമണത്തിന് ഇരയാക്കപ്പെട്ട നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് കൂടെ സംഭവത്തില്‍ പ്രതി ദിലീപ് ആകരുതേ എന്നാണ് പ്രാര്‍ത്ഥിച്ചത്.

ആശയകുഴപ്പം

അഥവാ ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാവില്ലേ. അങ്ങനെ ആലോചന വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കണം എന്ന ആശയക്കുഴപ്പം ഉണ്ടാവുന്നത്.

ഞാന്‍ അവര്‍ക്കൊപ്പം

അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്ന് പറയുന്നത്. കൃത്യമായ തെളിവുകളിലൂടെ നിയമ നടപടികളിലൂടെ ദിലീപ് കുറ്റാരോപിതനാണെന്ന് തെളിയുന്നത് വരെ ഞാന്‍ 'അവര്‍ക്കൊപ്പം' നില്‍ക്കുമെന്ന് സോന നായര്‍ പറഞ്ഞു.

English summary
I will stand with them both says Sona Nair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam