»   »  എന്റെ ആഗ്രഹം അതല്ലായിരുന്നു, കല്യാണി പ്രിയദര്‍ശന്റെ ആഗ്രഹം മാറ്റിയത് നാഗാര്‍ജ്ജുന്‍!!

എന്റെ ആഗ്രഹം അതല്ലായിരുന്നു, കല്യാണി പ്രിയദര്‍ശന്റെ ആഗ്രഹം മാറ്റിയത് നാഗാര്‍ജ്ജുന്‍!!

Posted By:
Subscribe to Filmibeat Malayalam
എൻറെ ആഗ്രഹം അതല്ലായിരുന്നു, കല്യാണി പറയുന്നു! | filmibeat Malayalam

മലയാള സിനിമാ ലോകത്തെ ഉറ്റസുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരുടെയും മക്കള്‍ ഒരേ സമയം സിനിമയില്‍ എത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ കൗതുകമായിരുന്നു. എന്നാല്‍ പ്രണവ് മോഹന്‍ലാല്‍ മലയാളത്തിലൂടെയും കല്യാണി പ്രിയദര്‍ശന്‍ തെലുങ്കിലൂടെയുമാണ് അരങ്ങേറുന്നത്.

മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്റെയും ആദ്യകാല സൂപ്പര്‍നായിക ലിസിയുടെയും മകള്‍ എന്തുകൊണ്ട് മലയാളം വിട്ട് തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു? അതിനുള്ള ഉത്തരം കല്യാണി തന്നെ പറയുന്നു.

എന്റെ ആഗ്രഹം

മലയാള സിനിമയിലൂടെ തന്നെ അരങ്ങേറ്റം കുറിക്കാനായിരുന്നുവത്രെ കല്യാണിയുടെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം മാറ്റിയത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനാണെന്ന് കല്യാണി പറയുന്നു.

ഹലോ എന്ന ചിത്രം

ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമാ പ്രവേശനം. നാഗാര്‍ജ്ജുന്റെ മകനും തെലുങ്ക് സിനിമാ ലോകത്തെ യുവ സൂപ്പര്‍താരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ചിത്രം നിര്‍മിയ്ക്കുന്നത് നാഗാര്‍ജ്ജുനാണ്.

നാഗാര്‍ജ്ജുന്റെ വിളി

ഹലോ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചത് നാഗാര്‍ജ്ജുനാണെന്ന് കല്യാണി പറയുന്നു. നാഗാര്‍ജ്ജുനോട് നോ പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായി ഉള്ളത്- കല്യാണി വ്യക്തമാക്കി.

ഹലോ തരഗം

തെലുങ്ക് സിനിമാ ലോകത്ത് തരംഗമാണ് ഇപ്പോള്‍ ഹലോ. രണ്ട് ഇന്റസ്ട്രിയിലെ താരപുത്രനും പുത്രിയും ഒന്നിയ്ക്കുന്ന ചിത്രം എന്നത് കൊണ്ട് മാത്രമല്ല, ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

കല്യാണി സിനിമയില്‍

കല്യാണി പ്രിയദര്‍ശന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വളരെ മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വിക്രമിന്റെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവൃത്തിച്ച കല്യാണിയുടെ അഭിനയാരങ്ങേറ്റത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഹലോ ടീസര്‍

എന്തായാലും കല്യാണിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസര്‍ ഒരിക്കല്‍ കൂടെ കാണാം... ഈ ടീസര്‍ പറയും, സിനിമ വിജയം ഉറപ്പാണ്!!

English summary
I wish to debut with Malayalam film says Kalyani Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam