»   » നടി രേവതി തന്റെ ആഗ്രഹം ബാലയോട് തുറന്നു പറഞ്ഞു !!

നടി രേവതി തന്റെ ആഗ്രഹം ബാലയോട് തുറന്നു പറഞ്ഞു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തനിക്ക് സംവിധായകന്‍ ബാലയൊടൊപ്പം വര്‍ക്കു ചെയ്യാനാണ് ആഗ്രഹമെന്ന് നടി രേവതി. അദ്ദേഹം ചിത്രം സംവിധാനം ചെയ്യുന്ന രീതിയാണ് തന്നെയേറെ ആകര്‍ഷിച്ചത്. മികച്ച കഥാപാത്രങ്ങളെയാണ് തന്റെ സിനിമകളില്‍ അദ്ദേഹം സൃഷ്ടിക്കുന്നതെന്നും രേവതി പറയുന്നു.

ഒപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യര്യമുണ്ടെന്ന ആഗ്രഹം താന്‍ ബാലയെ അറിയിച്ചിരുന്നതായും രേവതി പറഞ്ഞു. രേവതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ആനിമേഷന്‍ ചിത്രമായ പുണ്യകോടിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്‌കൃതത്തിലുളള ആനിമേഷനു ശബ്ദം നല്‍കിയിരിക്കുന്നതും രേവതിയാണ്.

revathi

താന്‍ സ്‌കൂളില്‍ സംസ്‌കൃതം പഠിച്ചിരുന്നെങ്കിലും സംസാരിക്കാന്‍ വശമില്ലായിരുന്നെന്നും സംവിധായകന്‍ രവിശങ്കറിന്റെ 13 കാരിയായ മകള്‍ സ്നേഹയാണ് തന്നെ സംസ്‌കൃതം പഠിപ്പിച്ചത്. ഇതിനായി ദിവസവും സ്നേഹയോടൊപ്പം കുറെ സമയം ചിലവഴിക്കുമായിരുന്നെന്നും രേവതി പറഞ്ഞു.

English summary
I wish I could do a film with director Bala though. I think he writes great characters.” She has already communicated her interest to him. Like the tiger in the folk tale, she hopes that Bala will make good on his promise.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam