»   » കാവ്യ നിരാശപ്പെടേണ്ട കാര്യമില്ല

കാവ്യ നിരാശപ്പെടേണ്ട കാര്യമില്ല

Posted By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉടലെടുത്തു. പലരും അവാര്‍ഡ് ലഭിക്കാത്തതിനെതിരെ പരാതിയുമായി രംഗത്തെത്തി. അര്‍ഹതയില്ലാത്തവര്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്ന് അഭിപ്രായപ്പട്ടവരുമുണ്ട്.

അടുത്തിടെ വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കിടാനായി ചേര്‍ന്ന യോഗത്തില്‍ വച്ച് നടി കാവ്യയും തനിക്ക് അവാര്‍ഡ് ലഭിക്കാത്തതിലെ നിരാശ തുറന്നു പറഞ്ഞു.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ നേടാനായി. മികച്ച നടന്‍, മികച്ച കൊറിയോഗ്രാഫര്‍, മികച്ച മേക്ക്അപ്പ്മാന്‍ എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ദിലീപ്, ശാന്തി മാസ്റ്റര്‍, സുദേവന്‍ എന്നിവരെ അഭിനന്ദിക്കുന്നതോടൊപ്പം അവര്‍ക്ക് ഇനിയും മികച്ച നേട്ടങ്ങള്‍ കൊയ്യാനാവട്ടെയെന്ന് കാവ്യ ആശംസിച്ചു. അതേസമയം ഇവര്‍ക്കൊപ്പം തനിക്കും ഒരു അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലെന്ന് ഓര്‍ത്തുപോവുകയാണെന്ന് കാവ്യ പറഞ്ഞു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം തനിക്ക് ലഭിക്കാതെ പോയതിലുള്ള നിരാശ വെളിപ്പെടുത്തുന്നതായിരുന്നു കാവ്യയുടെ വാക്കുകള്‍.

പെരുമഴക്കാലം(2004), ഗദ്ദാമ(2011) എന്നീ ചിത്രങ്ങളിലൂടെ രണ്ട് വട്ടം സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ കാവ്യ പക്ഷേ നിരാശപ്പെടേണ്ടതില്ല. ശക്തമായ കഥാപാത്രങ്ങളുമായി അഭിനയരംഗത്തേയ്ക്ക് തിരിച്ചു വന്ന കാവ്യയ്ക്ക് മുന്നില്‍ ഇനിയും അവസരങ്ങള്‍ ഏറെയാണ്്. കൈവിട്ടു പോയ അവാര്‍ഡിനെ കുറിച്ച്് പരാതിപ്പെടാതെ കാവ്യ അഭിനയമികവ് തെളിയിക്കുന്ന കഥാപാത്രങ്ങളുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേയ്‌ക്കെത്തുകയാണ് വേണ്ടത്.

English summary
In a recent event celebrating the awards reaped by the film 'Vellaripravinte Changathi', actor Kavya Madhavan expressed her disappointment at not having received an award for the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam